സുഗമമായ തീര്‍ഥാടനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുഗമമായ തീര്‍ഥാടനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സമയബന്ധിതമായി ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സുരക്ഷായാത്രയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള കാര്യങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കും. ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കും. കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും മണ്ഡല മകരവിളക്ക് തീര്‍ഥാടനം നടക്കുന്നത്. അതിനാല്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളം, വടശേരിക്കര ചെറിയകാവ് ദേവിക്ഷേത്രം, കല്ലാര്‍, ബംഗ്ലാംകടവ് പാലം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, മാടമണ്‍ കടവ്, പൂവത്തുംമൂട് പാലം, പെരുനാട് ഇടത്താവളം, ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, അട്ടത്തോട്, പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പമ്പ ത്രിവേണി, ഞുണങ്ങാര്‍ പാലം തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ജൂനിയര്‍ അഡിമിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിരണ്‍ ബാബു, നിലയ്ക്കല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരി, ടെക്നിക്കല്‍ അസിസ്റ്റന്റ് ശശിധരന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...