Tuesday, April 15, 2025 10:15 pm

ശബരിമല തീർഥാടനപാതയിൽ അജ്ഞാത മൃതദേഹം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീർഥാടനപാതയിൽ നിലയ്ക്കലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ ശ്രമം. ഒരു പുരുഷന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ആന ചവിട്ടിക്കൊന്നുവെന്നാണ് സംശയിക്കുന്നതെങ്കിലും അതിനുള്ള ലക്ഷണം പ്രത്യക്ഷത്തിൽ ഇല്ലെന്നാണ് പോലീസ് നിഗമനം. പമ്പാ പാതയിൽ നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ എംആർ കവലയിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. അടുത്തിടെ ആനയുടെ ശല്യം കുടുതലുള്ള പ്രദേശമാണിത്. ഇന്നലെ രാത്രി നിലയ്ക്കലിനും ഇലവുങ്കലിനുമിടയിൽ ആനയുടെ ശല്യം ഉണ്ടായിരുന്നുവെന്നു പറയുന്നു. ഇതേ തുടർന്ന് പോലീസും ഫോറസ്റ്റ് അധികൃതരും ചേർന്ന് സുരക്ഷയൊരുക്കിയാണ് തീർഥാടകരെ നിലയ്ക്കൽ ബേസ് ക്യാംപിലേക്ക് കടത്തിവിട്ടിരുന്നത്. ആനയുടെ ചവിട്ടേറ്റ് അയ്യപ്പ ഭക്തൻ മരിച്ചുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ മരിച്ചയാൾ തീർഥാടകൻ അല്ലെന്നാണ് പോലീസ് പറയുന്നത്. മരിച്ച ആൾ നിലയ്ക്കൽ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാളാണെന്നും പറയുന്നുണ്ട്. ആനയുടെ ചവിട്ടുകൊണ്ടതു പോലെയുള്ള ലക്ഷണങ്ങൾ മൃതദേഹത്തിലില്ല. ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്നും സംശയിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശുപത്രിയിൽ നിന്ന് നവജാത ശിശു കാണാതായാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണം : സുപ്രീംകോടതി

0
ന്യൂഡൽഹി : ആശുപത്രിയിൽ നിന്ന് നവജാത ശിശു കാണാതായാൽ ആശുപത്രിയുടെ ലൈസൻസ്...

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ കോൺഗ്രസ്

0
ന്യൂഡൽഹി : നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിക്കും...

യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

0
അമ്പലപ്പുഴ : വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ...

നശാമുക്ത് ഭാരത് അഭിയാന്‍ : ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 21ന് തുടക്കമാകും

0
പത്തനംതിട്ട : ലഹരിയുടെ അപായങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം...