നാളെ മുതൽ ലക്ഷക്കണക്കിന് യുപിഐ ഐഡികൾ ഇല്ലാതാകും

For full experience, Download our mobile application:
Get it on Google Play

ഡിസംബർ 31ഓടെ ലക്ഷക്കണക്കിന് യുപിഐ ഐഡികൾ ഇല്ലാതെയാക്കുമെന്ന് മുന്നറിയിപ്പുമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ദീർഘനാളായി ഉപയോ​ഗിക്കാതെ ഇരിക്കുന്ന യുപിഐ ഐഡികൾ ഡിലീറ്റ് ചെയ്യുമെന്നാണ് അറിയിപ്പിൽ എൻപിസിഐ പറഞ്ഞിരിക്കുന്നത്. ഏകദേശം ഒരു വർഷത്തോളം ആയി ഉപയോ​ഗിക്കാതെ ഇരിക്കുന്ന യുപിഐ ഐഡികൾ ഇല്ലാതെയാക്കാനാണ് എൻപിസിഐ ശ്രമിക്കുന്നത്. ഉപയോക്താക്കൾ ഉപയോ​ഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പറുകൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് അൺ ലിങ്ക് ചെയ്യാതെ പുതിയ നമ്പറുകൾ സ്വന്തമാക്കുന്ന സാഹചര്യത്തിൽ പഴയ നമ്പറിന്റെ മറവിൽ ധാരാളം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഇല്ലാതെയാക്കാനാണ് പുതിയ നീക്കവുമായി എൻപിസിഐ രം​ഗത്ത് വന്നിരിക്കുന്നത്.

ഒരു ഉപയോക്താവ് ഉപയോ​ഗിക്കുന്ന ഫോൺ നമ്പർ ഉപേക്ഷിച്ചാൽ 90 ദിവസത്തിനകം ഈ നമ്പർ മറ്റൊരു ഉപയോക്താവിന് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ നിരവധി ഉപയോക്താക്കൾ നമ്പറുകൾ ഉപേക്ഷിച്ചിരുന്നു. എന്നിരുന്നാലും ഈ ഉപേക്ഷിച്ച നമ്പറുകൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇവർ അൺലിങ്ക് ചെയ്തിരുന്നില്ല. ഇതിന്റെ മറവിൽ നിരവധി തട്ടിപ്പുകളാണ് രാജ്യത്ത് ഉടനീളമായി വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നത്. നിലവിൽ ​ഗൂ​​ഗിൾ പേ, ഫോൺ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ ആപ്പുകൾ എല്ലാം യുപിഐ ഐഡിയുടെ പിന്തുണയിൽ ആണ് പ്രവർത്തിക്കുന്നത്. നിങ്ങൾ ദീർഘ കാലമായി നിങ്ങളുടെ യുപിഐ ഐഡി ഉപയോ​ഗിച്ചിട്ടില്ലെങ്കിൽ 2024 ജനുവരി 1 മുതൽ പിന്നെ ഈ യുപിഐ ഐഡി ഉപയോ​ഗിച്ച് നിങ്ങൾക്ക് പണം കൈമാറ്റം ചെയ്യാൻ സാധിക്കില്ല. ജനുവരി 1 മുതൽ ഇത്തരം യുപിഐ ഐഡികൾ‌ അസാധുവായിരിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

യുപിഐ ആപ്പുകൾ ഉപയോ​ഗിക്കുന്ന എല്ലാ ഉപയോക്താക്കളും തങ്ങളുടെ യുപിഐ ഐഡി സജീവമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങളുടെ യുപിഐ ഐഡികളുമായി ബന്ധപ്പെട്ട എല്ലാ ഫോൺ നമ്പറുകളും പരിശോധിക്കണം. ഈ നമ്പറുകളൊന്നും മൂന്ന് മാസത്തിലേറെയായി നിഷ്‌ക്രിയമല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ യുപിഐ ആപ്പുമായി ബന്ധിച്ചിരിക്കുന്ന യുപിഐ ഐഡി ഉപയോ​ഗിച്ച് ഇടയ്ക്കിടയ്ക്ക് പേയ്മെന്റ് നടത്തുക എന്നതാണ് ഫലപ്രദമായ മാർ​ഗം.‌‌ മാത്രമല്ല നിങ്ങൾ പുതിയ ഫോൺ നമ്പർ സ്വന്തമാക്കിയാൽ ഉപയോ​ഗിക്കാൻ സാധ്യത ഇല്ലാത്ത നിങ്ങളുടെ പഴയ നമ്പർ ബാങ്ക് അക്കൗണ്ടിൽ നിന്ന് അൺലിങ്ക് ചെയ്യേണ്ടതാണ്. പകരം പുതിയ നമ്പർ ലിങ്ക് ചെയ്യാനും ശ്രമിക്കുക.

ഇങ്ങനെ ചെയ്യുന്നതോടെ പല തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. അതേ സമയം നിങ്ങളുടെ യുപിഐ ഐഡി എൻപിസിഐ നിർജീവമാക്കി കഴിഞ്ഞാൽ പിന്നീട് ഇത് വീണ്ടും പ്രവർത്തിപ്പിക്കാൻ ഒരു മാർ​ഗമുണ്ട്. നിങ്ങൾ ഉപയോ​ഗിക്കുന്ന യുപിഐ ആപ്പുകളിൽ വീണ്ടും രജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് വീണ്ടും പുതിയ ഒരു യുപിഐ ഐഡി ലഭിക്കുന്നതായിരിക്കും. ഇതിന്റെ സഹായത്താൽ നിങ്ങൾക്ക് വീണ്ടും യുപിഐ ആപ്പുകൾ വഴി പണമിടപാട് നടത്താൻ സാധിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...