കാസർഗോഡ് : കാസർഗോഡ് കുമ്പളയിലെ താത്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടുന്നുവെന്ന് കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര. രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, എം എൽ അശ്വിനി എന്നിവർ ജനങ്ങളുടെ പ്രശ്നം മന്ത്രാലയത്തെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പഠിക്കാൻ നിതിൻ ഗഡ്കരി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് നടപടിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അടുത്ത അഞ്ചുമണിക്കൂറിൽ ടോൾ പ്ലാസയുടെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കും. തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എടുത്ത തീരുമാനം അല്ല. ജനങ്ങളുടെ പരാതി പഠിച്ചാണ് നടപടി. മറ്റ് രാഷ്ട്രീയ പാർട്ടികൾ മന്ത്രാലയത്തെ സമീപിച്ചിട്ടില്ല. യുഡിഎഫ് എൽഡിഎഫ് പാർട്ടികൾ നടത്തുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്. ഇതിന്റെ ക്രെഡിറ്റ് വേണ്ട. ജനങ്ങൾക്ക് വേണ്ടി ചെയ്തതാണ്. കഴിഞ്ഞ ദിവസം തീരുമാനം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























