തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഭീമമായ നികുതിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന കള്ള പ്രചരണം അഴിച്ചു വിടുകയാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍ കുറ്റപ്പെടുത്തി. ഗീബൽസിയൻ തന്ത്രമാണ് ബാലഗോപാൽ പറയുന്നത്. പച്ച കളളമാണത്. 2748 കോടി ഈ സാമ്പത്തിക വർഷം കേന്ദ്രം നൽകിയെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് തനത് നികുതി പിരിവ് പരാജയമാണ്. കേന്ദ്ര പ്രതിനിധിയൊന്നൊക്കെ പറഞ്ഞ് നടത്തുന്ന ധൂർത്ത് കുറച്ചാൽ തന്നെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജിഎസ്ടി കൗൺസിലിൽ ഏകകണ്ഠമായാണ് തീരുമാനങ്ങൾ എടുക്കുന്നത്. കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തിട്ടുണ്ട്. അനാവശ്യമായി കടമെടുക്കാൻ കേന്ദ്രം അനുവദിക്കില്ല. ഒരു പണവും കേന്ദ്രം വെട്ടിക്കുറച്ചിട്ടില്ല. അനുവദിച്ച മുഴുവൻ പണം നൽകും. ഒരു വർഷത്തേക്കുള്ള മുഴുവൻ പ്രഖ്യാപനവും നരേന്ദ്ര മോദി സർക്കാർ ബജറ്റിലല്ല നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും എയിംസിണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ സർക്കാർ പത്ത് വർഷം കേരളത്തിന് നൽകിയ പണവും മോദി സർക്കാർ 8 വർഷം നൽകിയ പണവും എത്രയെന്ന് ധനമന്ത്രി ബാലഗോപാൽ പുറത്തു വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തില്‍ ധനകാര്യ മന്ത്രി ധവളപത്രം ഇറക്കണം. സി.പി.എമ്മിൻ്റ ഓരോ കള്ളവും വീടുകളിലെത്തി ബി.ജെ.പി പൊളിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സില്‍വര്‍ലൈൻ പിണറായി വിജയനല്ല ദേവേന്ദ്രന്‍റെ അച്ഛൻ മുത്തുപ്പട്ടര്‍ വിചാരിച്ചാലും നടക്കില്ലെന്നും കെ.സുരേന്ദ്രൻ കൊച്ചിയില്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.