Thursday, May 15, 2025 12:06 pm

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വികസനം കണ്ട് പഠിക്കാൻ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ലെന്ന് സാങ്കേതിക വിദ്യ ഏറെ വികസിച്ച ഈ കാലത്ത് ഏത് വികസന പദ്ധതികളും കേരളത്തിലിരുന്ന് മനസിലാക്കാം. ഇനി കണ്ട് മനസിലാക്കാനാണ് വിദേശയാത്രകൾ എങ്കിൽ മുഖ്യമന്ത്രി സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി കാണട്ടെയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ പരിഹസിച്ചു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നാടിന് ഉപകാരപ്രദമല്ലാത്ത കുടുംബയാത്രകൾ എന്തിനെന്നും കേന്ദ്രമന്ത്രി കൊച്ചിയിൽ ചോദിച്ചു. തൊടുന്യായം പറഞ്ഞുള്ള ലോകയാത്രകൾ ജനം വിലയിരുത്തും. ആറുവർഷത്തെ ഇടതുഭരണം കൊണ്ട് കേരളം ഏറെ പിന്നോട്ടു പോയെന്നും മന്ത്രി പറഞ്ഞു. സിപിഎം നേതാക്കൾ നരബലി നടത്തി മനുഷ്യമാംസം കഴിക്കുന്നു. പ്രതിപക്ഷ എംഎൽഎ പീഡനം നടത്തി ഒളിവിൽ പോകുന്നു. തുടങ്ങി കേട്ടുകേൾവില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും മന്ത്രി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് നടത്തി എന്ന് വരുത്തിത്തീർക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. കോർ കമ്മിറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നു. സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫുട്‌ബോൾ കളിക്കിടെ തർക്കം ; പരിഹരിക്കുന്നതിനിടെ 17കാരന് ക്രൂരമർദനം

0
പാലക്കാട്: ഫുട്‌ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17കാരന് തലയ്‌ക്ക് ഗുരുതര പരിക്ക്....

കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

0
തിരുവനന്തപുരം : കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന്...

മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്

0
കണ്ണൂര്‍ : മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. 'ധീരജിനെ കുത്തിയ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഹരിക്കടത്ത് മാഫിയ പിടിമുറുക്കുന്നു

0
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഹരിക്കടത്ത് മാഫിയ പിടിമുറുക്കുന്നു. മൂന്ന് മാസത്തിനിടെ നാല്...