സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ ചൊല്ലിയുള്ള പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദില്ലി: സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ ചൊല്ലിയുള്ള പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ല എന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. ഒഎസ്എം പരിശോധന സുതാര്യവും കൃത്യവുമാണെന്നും ഇത് ആദ്യമായല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈ അടക്കമുളള സർവകലാശാലകൾ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മാർക്ക് കൂട്ടുന്നതിലും രേഖപ്പെടുത്തുന്നതിലും അപ്‌ലോഡ് ചെയ്യുന്നതിലുമുള്ള മാനുഷിക പിഴവുകൾ ഇതോടെ ഇല്ലാതാകുമെന്നും സഞ്ജയ് കുമാർ പറഞ്ഞു. 12 -ാം ക്ലാസ് മാർക്ക് കുറയാൻ കാരണം ഓൺ സ്ക്രീൻ മാർക്കിംഗിലെ സാങ്കേതിക പിഴവുകളാണെന്ന ആരോപണം ഉയർന്നിരുന്നു.

ഇതിൽ കുറ്റമറ്റ രീതിയിൽ പുനർമൂല്യനിർണയം പൂർത്തിയാക്കുമെന്ന് സഞ്ജയ് കുമാർ വ്യക്തമാക്കി. ഈ സംഭവത്തിൽ അദ്ദേഹം വിശദീകരണം നടത്തുകയും ചെയ്തു. അവസാന ഘട്ടത്തിൽ ഏകദേശം13,000 ഉത്തരക്കടലാസുകളിൽ ചില പേജുകൾ അവ്യക്തമായിരുന്നു. വായിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് കണ്ടെത്തി. എഴുതാൻ ഉപയോഗിച്ച പേനയുടെ മഷി നേർത്തതായിരുന്നു. സ്കാൻ ചെയ്ത ശേഷവും അവ വ്യക്തമാകാതിരുന്നു. അധ്യാപകരോട് ആ ഭാഗങ്ങൾ പ്രത്യേകം പരിശോധിച്ച് അർഹമായമാർക്ക് രേഖപ്പെടുത്താൻ നിർദേശിച്ചുവെന്നും കൃത്യത ഉറപ്പ് വരുത്തിയിരുന്നുവെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി. ആകെ 98 ലക്ഷം ഉത്തര പേപറുകൾ ആണ് ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...