റാന്നി: ഇടക്കുളം ഗുരുകുലം ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിലും പഴവങ്ങാടി ഗ്രാമപഞ്ചായത്തിൻ്റെയും മാർത്തോമ്മാ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസനത്തിൻ്റെയും മലയാലപ്പുഴ നവജീവ കേന്ദ്രത്തിൻ്റെയും സഹകരണത്തോടെ റാന്നി ഇട്ടിയപ്പാറ ബസ്റ്റാൻഡിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി ലഹരി വിരുദ്ധ പരിപാടി ഉദ്ഘാടനം ചെയ്തു. റാന്നി – നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോൺ എബ്രഹാം ആശംസ അറിയിച്ചു. ലഹരിക്കെതിരെ ഗുരുകുലം ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ സൂംബ അവതരിപ്പിച്ചു. മലയാലപ്പുഴ നവജീവകേന്ദ്രം കൗൺസിലർമാരും അന്തേവാസികളും ചേർന്ന് തെരുവുനാടകം അവതരിപ്പിച്ചു. നവജീവകേന്ദ്രം ഡയറക്ടർ റവ.റെജി യോഹന്നാൻ, ഹെഡ്മിസ്ട്രസ് ഷേർളി ജോൺ, അദ്ധ്യാപകൻ മാനസ് രാജു, കൗൺസലർ അഞ്ജന റെജി എന്നിവർ പ്രസംഗിച്ചു.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























