ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി പ്രത്യേക മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നേഴ്സ്സ് അസോസിയേഷന്‍, ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീകോടതി ഇന്ന് പരിഗണിക്കും. ആവശ്യമായ സുരക്ഷ കിറ്റുകള്‍ ഇല്ലാത്തതിനാല്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ച പശ്ചാതലത്തിലാണ് സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുക, പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റിന്റെ അഭാവം പരിഹരിക്കുക. എന്‍ 95 മാസ്‌ക്കുകള്‍, നോര്‍മല്‍ മാസ്‌ക്കുകള്‍, ഗ്ലൗസുകള്‍ എന്നിവ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വികരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍.