ബിവറേജ് തുറക്കില്ല , ബാറിന്റെ കാര്യം നോക്കാം : തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. മദ്യശാലകള്‍ തുറക്കണമെന്ന്‌ നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ കോവിഡ്‌ 19 ഭീതിയില്‍ അയവ്‌ വന്നതോടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പരിഗണിച്ചിരുന്ന ഇളവുകളില്‍ മദ്യശാലകള്‍ തുറക്കുന്നതും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ ഒരാഴ്‌ച കൂടി കര്‍ശന നിയന്ത്രണം എന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ വന്നതോടെ മദ്യശാലകള്‍ തുറക്കുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കില്ലെന്നാണ് സൂചന. എന്നാല്‍ ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്‌ത സമീപനം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്‌ബി ഫണ്ട്‌ കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ജനങ്ങളെ അടച്ചിരുത്താതെ പരിശോധനക്ക്‌ വിധേയമാക്കി രോഗവിമുക്തി ഉറപ്പാക്കുകയാണ്‌ വേണ്ടത്‌ എന്നും തോമസ്‌ ഐസക്‌ ചൂണ്ടിക്കാട്ടി.

ആവശ്യമായ പരിശോധന സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യയെ പോലൊരു രാജ്യത്തിന്‌ പ്രയാസമുണ്ടാവില്ല. ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക്‌ ആയിരം രൂപ കൂടി സഹായധനമായി നല്‍കുമെന്നും ഐസക്‌ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...