വാഷിങ്ടണ്‍ : ചൈനയിലെ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് അമേരിക്ക. ചൈനയിലെ സ്ഥിതിഗതികൾ ഗൗരവമായി കാണണമെന്നും വൈറസിന്‍റെ വ്യാപനം മറ്റ് രാജ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്ന പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിലേക്ക് നയിച്ചേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ പുതുവർഷത്തിന്‍റെ തുടക്കത്തിൽ ബീജിംഗിലേക്ക് അയയ്ക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം. ചൈനയിലെ രോഗബാധകളുടെ ദ്രുതഗതിയിലുള്ള വർധനവ് ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്ക വിശ്വസിക്കുന്നു. സീറോ-കോവിഡ് നയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുടെ പിന്നാലെ ചൈനയിലെ കേസുകൾ വർദ്ധിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളേക്കാൾ ഫലപ്രദമായി കോവിഡിനെതിരെ പോരാടി എന്ന പ്രതീതി സൃഷ്ടിക്കാൻ ചൈന കോവിഡ് കണക്കുകൾ മറച്ചുവെയ്ക്കുകയാണെന്നും വിശ്വസിക്കപ്പെടുന്നു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.