റീ ബില്‍ഡ് കേരള : റാന്നിയിലെ റോഡുകളുടെ നിര്‍മാണം വേഗമാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റാന്നി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗമാക്കാന്‍ തീരുമാനം. റോഡുകളുടെ നിര്‍മാണത്തെ സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. ജലവിതരണ കുഴലുകള്‍ മൂലം നിര്‍മാണ തടസം നേരിടുന്ന മേലേപ്പടി -ചെല്ലക്കാട്, വലിയപറമ്പില്‍ പടി – ഈട്ടിച്ചുവട്, കിളിയാനിക്കല്‍ – തൂളികുളം എന്നീ റോഡുകള്‍ ഇരു വകുപ്പിലെയും അധികൃതര്‍ പരിശോധന നടത്തി നിര്‍മാണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി.

നിര്‍മാണ പ്രതിസന്ധി നേരിടുന്ന വലിയപറമ്പില്‍ പടി – ഈടിച്ചുവട് റോഡിന്റെ നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചണ്ണ – കുരുമ്പന്‍മൂഴി റോഡ് ഏപ്രില്‍ 31നകം പൂര്‍ത്തീകരിക്കും. മേലേപ്പടി -ചെല്ലക്കാട്, ബംഗ്ലാം കടവ് – വലിയകുളം റോഡ് മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. മടുക്കമുട് – അയ്യപ്പ മെഡിക്കല്‍ കോളജ് റോഡ്. ബംഗ്ലാം കടവ് സ്റ്റേഡിയം റോഡിന്റെ നിര്‍മാണം ജനുവരി ഒന്നിന് ആരംഭിക്കും. പാറക്കാവ് – വാളക്കുഴി റോഡ് ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും.

കൊയ്പ്പളളി മേലേല്‍പ്പടി – മേലേതില്‍ പടി റോഡ് ജനുവരിയില്‍ നിര്‍മാണം ആരംഭിക്കും. അത്തിക്കയം – കടുമീന്‍ ചിറ റോഡില്‍ ഒരു കലുങ്ക് പൂര്‍ത്തിയാകാന്‍ ഉണ്ട്. അവശേഷിക്കുന്ന റോഡുകളുടെ ടെണ്ടറിങ്ങും മറ്റ് നിര്‍മാണം നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍കെഐ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രസാദ് പി പ്രസാദ് അസി. എന്‍ജിനീയര്‍ റെസിന്‍ പി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...