തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ ആക്രമണം നടന്ന സംഭവത്തില്‍ കോടതിയില്‍ ഹാജരാകാത്ത എസ് എഫ് ഐ നേതാക്കളടക്കമുള്ള 7 പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്. കോളേജിലെ ഇടിമുറി ഒഴിപ്പിച്ച് സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്റ് ലൈബ്രറിയാക്കിയതിലും അച്ചടക്ക സമിതിക്ക് മുന്നില്‍ എസ് എഫ് ഐക്കെതിരെ മൊഴി കൊടുത്തതിലും മുള്ള വിരോധത്തിന്റെ ഭാഗമായി ഗണിത വിഭാഗം മേധാവിയുടെ വാഹനവും കമ്പ്യൂട്ടര്‍ ലാബിന്റെ ജനലുകളും അടിച്ചു തകര്‍ത്ത് നശിപ്പിക്കുകയും തീവെക്കുകയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്ത കേസിലാണ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്.
എല്ലാ പ്രതികളെയും മെയ് 26 നകം അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പിലാക്കാന്‍ സിറ്റി കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് മജിസ്ട്രേട്ട് എ. അനീസ ഉത്തരവിട്ടത്.
എസ് എഫ് ഐ നേതാക്കളായ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ.ആര്‍. റിയാസ് മുഹമ്മദ് , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജോബിന്‍ ജോസ് , എസ് എഫ് ഐ പ്രവര്‍ത്തകരായ റിയാസ് വഹാബ് , ചന്ദു അശോക് , സച്ചു രാജപ്പന്‍ , അക്‌ബര്‍ഷാ , സുഹിയാന്‍ എന്നീ 7 പ്രതികള്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട്.