കൊല്ലം: അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കടപ്പാക്കട തൊഴിലാളി ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലാണ് മധ്യവയസ്‌കന്റെ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ കാല്‍നട യാത്രക്കാരാണ് വിവരം പോലീസിലറിയിച്ചത്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തുനിന്ന് മണ്ണെണ്ണകുപ്പിയും കണ്ടെടുത്തു. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment