എടത്വ : അജ്ഞാതരോഗം പടര്‍ന്നു പിടിച്ച് പശുക്കള്‍ ചത്തുവീഴുന്നു, തലവടി പഞ്ചായത്തിലാണ് പശുക്കള്‍ ചത്തു വീഴുന്നത്. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒട്ടിയാറയില്‍ മിനിയുടെ പശുവാണ് അജ്ഞാതരോഗം പിടിപെട്ട് ഏറ്റവും ഒടുവില്‍ ഇന്ന് ചത്തത്.
വേന്മന വീട്ടില്‍ തങ്കമണിയുടെ പശുവും കഴിഞ്ഞ ദിവസം ചത്തിരുന്നു. വെള്ളപ്പൊക്കം വന്നതിന് ശേഷം കന്നുകാലികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. തീറ്റ ലഭിക്കാനില്ലാത്ത അവസ്ഥയാണുള്ളത്. കന്നുകാലികള്‍ക്ക് പനിയും കുളമ്പ് രോഗവും വ്യാപകമായി പടര്‍ന്ന് പിടിക്കുകയാണ്.