പഴയന്നൂര്‍ : പ്രവാസിയുടെ വീട്ടിലേക്ക് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. പഴയന്നൂര്‍ വെള്ളാര്‍കുളം പുളിങ്കൂട്ടം ആലിക്കപ്പറമ്പില്‍ ഷെമീര്‍ അലിയുടെ വീട്ടിലേക്ക് ഇന്ന് പുലര്‍ച്ചെയാണ് ബോംബേറ് ഉണ്ടായത്. കിടപ്പുമുറിയുടെ കര്‍ട്ടന് തീ പടര്‍ന്നങ്കിലും ഉറങ്ങിക്കിടന്നിരുന്ന ഷെമീര്‍ അലിയുടെ രണ്ടു വയസുള്ള കുട്ടിയും ഭാര്യാപിതാവ് സൈതലവി, മാതാവ് ആമിനക്കുട്ടി എന്നിവരും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടു ചില്ല് കുപ്പിയും ഒരു പ്ലാസ്റ്റിക് കുപ്പിയുമാണ് എറിഞ്ഞത്. പെട്രോള്‍ നിറച്ച് തിരിയിട്ട കുപ്പികളിലൊന്ന് തുറന്ന ജനലിലേക്കും ഒന്ന് ഉമ്മറത്തേക്കും മറ്റൊന്ന് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനേയും ലക്ഷ്യമാക്കിയാണ് എറിഞ്ഞത്. പഴയന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രവാസിയുടെ വീട്ടിലേക്ക് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു
RECENT NEWS
Advertisment