ഇന്നലെ റെയ്ഡ്‌ ചെയ്ത് വാറ്റ് ചാരായം പിടിച്ചെടുത്തു ; ഇന്ന് വാറ്റടിച്ച് വാഹനത്തില്‍ കറങ്ങി ; എസ്‌.ഐയെ അറസ്റ്റ് ചെയ്ത് സി.ഐ

For full experience, Download our mobile application:
Get it on Google Play

താനൂര്‍ : കൊളവല്ലൂര്‍ എസ്‌ഐയെ വാറ്റ് മദ്യം കുടിച്ച് കറങ്ങിയതിനു കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ചിലര്‍ക്കൊപ്പമാണ് എസ്‌ഐ വാറ്റ്ചാരായം കുടിച്ച ശേഷം വാഹനത്തില്‍ കറങ്ങുന്നതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് സി.ഐ വി.വി.ലതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയാണ് കൊളവല്ലൂര്‍ എസ്‌ഐ മിറാഷ് ജോണ്‍ മദ്യപിച്ചു വാഹനമോടിച്ചു കറങ്ങുന്നതു കണ്ടെത്തിയത്. കസ്റ്റഡിയിലായ എസ്‌ഐ വ്യാജവാറ്റാണ് ഉപയോഗിച്ചിരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എന്നാല്‍ ഇതേ എസ്‌ഐ മിറാഷ് ജോണ്‍ തന്നെയാണ് ഇന്നലെ സിഐ ലതീഷിനൊപ്പം സെന്‍ട്രല്‍ പൊയിലൂര്‍ കാവുപനച്ചി പാലന്റേകീഴില്‍ നടത്തിയ റെയ്ഡില്‍ 200 ലിറ്റര്‍ വാഷും രണ്ടു ലിറ്റര്‍ ചാരയവും പിടിച്ചെടുത്തത്. ഇതിന്റെ ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സിവില്‍ പോലീസ് ഓഫിസര്‍ ശ്രീജിത്, പോലീസുകാരായ രമീഷ്, റോഷിത്ത്, ജീവന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കൊളവല്ലൂര്‍ സ്‌റ്റേഷനില്‍ പരിധിയില്‍ രണ്ടായിരത്തിലധികം ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിരുന്നു. ഇതിനിടെയാണ് റെയ്ഡിനു നേതൃത്വം നല്‍കുന്ന എസ്‌ഐ തന്നെ വാറ്റ്ചാരായം കഴിച്ചതിനു കസ്റ്റഡിയിലാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...