Sunday, June 23, 2024 7:32 am

കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്ന വ്യാപാരികള്‍ക്ക് പോലീസിന്റെ സമ്മാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് പ്രോത്സാഹനമായി സമ്മാനം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. പുതിയ നിബന്ധനകളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ വ്യാപാരികളുടെ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് ജില്ലാ പോലീസ് മേധാവിയുടെ വാഗ്ദാനം.

വരുന്ന ഓണക്കാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാന്‍ വ്യാപാരികളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. കടകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും ജീവനക്കാരും അവിടെ  എത്തുന്നവരും പ്രോട്ടോകോള്‍ നിബന്ധനകള്‍ അനുസരിക്കുന്നുണ്ടെന്ന് ജീവനക്കാരും കടയുടമകളും ഉറപ്പുവരുത്തണം. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആഴ്ചയില്‍ ആറുദിവസം കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറസായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നവരും അവിടെ ജോലിചെയ്യുന്നവരും രണ്ടാഴ്ച മുമ്പ് ആദ്യഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനകം ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ അതുമല്ലെങ്കില്‍ ഒരുമാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവരോ ആയിരിക്കണമെന്ന പുതിയ നിബന്ധന പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും സൂക്ഷ്മത പുലര്‍ത്തണം. കടകളില്‍ ഈ നിബന്ധനകള്‍ പ്രദര്‍ശിപ്പിക്കണം.

മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ എടുത്തും പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചും കച്ചവടം നടത്തുന്ന വ്യാപാരികള്‍ വീഡിയോ എടുത്ത് ജില്ലാ പോലീസിന് അയയ്ക്കണം. അത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കമ്മിറ്റി പരിഗണിച്ച് മാര്‍ക്ക് നല്‍കും. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കച്ചവടക്കാരെ സബ് ഡിവിഷന്‍ തലത്തിലോ പോലീസ് സ്റ്റേഷന്‍ തലത്തിലോ തെരഞ്ഞെടുത്ത് പ്രോത്സാഹനമെന്നോണം സമ്മാനം നല്‍കുമെന്നും ഇക്കാര്യത്തില്‍ വ്യാപാരികളുടെയും മറ്റും പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പൊതു ഇടങ്ങളില്‍ പ്രോട്ടോകോള്‍ മാനദണ്ഡങ്ങളായ മാസ്‌ക് കൃത്യമായി ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസറുടെ ഉപയോഗം എന്നിവ പാലിക്കപ്പെടുന്നതും ഉറപ്പാക്കണം. ഓണം നാളുകള്‍ മുന്നില്‍ കണ്ട്, കോവിഡ് വ്യാപനം വര്‍ധിക്കാതിരിക്കാന്‍ എല്ലാവരും തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ്. പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം വ്യാപാരി സമൂഹവും ആത്മാര്‍ഥമായ സഹകരണം നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു.

ഹൈവേകളില്‍ പോലീസിനെ കാണുമ്പോള്‍ കടകള്‍ അടയ്ക്കുകയും പോലീസ് പോയിക്കഴിഞ്ഞു തുറക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല, അതിനാല്‍ ശക്തമായ നടപടിയുണ്ടാവും. രാത്രി ഒന്‍പതിനു ശേഷം ഭക്ഷണം കിട്ടുമെന്ന ധാരണയില്‍ യാത്രക്കാരോ മറ്റുള്ളവരോ പൊതുനിരത്തുകളില്‍ എത്തുന്നത് ഒഴിവാക്കപ്പെടണം. രാത്രി 9.30 വരെ ഹോട്ടലുകള്‍ക്കും റെസ്റ്ററന്റുകള്‍ക്കും ഓണ്‍ലൈന്‍ ഡെലിവറിക്ക് അനുമതിയുണ്ട്. എന്നാല്‍, 9.30 ന് തന്നെ അവ അടയ്ക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം. ഇതില്‍ പോലീസിനെപ്പോലെ വ്യാപാരികള്‍ക്കും സാമൂഹിക ഉത്തരവാദിത്തമുണ്ട്.

നമ്മുടെ ജില്ലയില്‍ കോവിഡ് ബാധയുടെ നിരക്ക് കുറവാണ്. ഇക്കാര്യത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും വകുപ്പുകള്‍ക്കും അഭിമാനാര്‍ഹമായ പങ്കാണുള്ളത്. ഇക്കാലത്തിനിടെ കോവിഡുമായി സമരസപ്പെട്ടു ജീവിക്കാന്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞു. മൂന്നാം താരംഗത്തിന്റെ ഭീഷണി നിലനില്‍ക്കേ, വൈറസിന്റെ പിടി കൂടുതല്‍ മുറുകാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏവരും പങ്കാളികളാവണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു.
കടയില്‍ സാധനങ്ങള്‍ ആവശ്യമുള്ളവര്‍ വിളിച്ചു പറയുകയും, അപ്രകാരം ലിസ്റ്റ് തയാറാക്കി അതനുസരിച്ച് ആവശ്യക്കാരെ അറിയിച്ച് അവര്‍ നിര്‍ദിഷ്ട സമയങ്ങളില്‍ എത്തി വാങ്ങിക്കൊണ്ടു പോകുകയും ചെയ്യുന്ന രീതി അവലംബിക്കാവുന്നതാണ്. വ്യാപാരി സമൂഹത്തിന് ഐശ്വര്യ സമ്പൂര്‍ണമായതും സുരക്ഷിതമായതുമായ ഓണദിനങ്ങള്‍ ആശംസിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

മീറ്റിംഗില്‍ വിവിധ വ്യാപാരി സംഘടന പ്രതിനിധികളും ജില്ലാ അഡിഷണല്‍ എസ് പി എന്‍. രാജന്‍, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍, എസ്എച്ച്ഒമാരായ പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. വ്യാപാരികള്‍, പുതിയ നിബന്ധനകളും മറ്റുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പങ്കുവെച്ചു. കോവിഡ് കാലയളവില്‍ കച്ചവടം നഷ്ടത്തിലായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കച്ചവടക്കാരുടെ പ്രയാസങ്ങള്‍ക്കൊപ്പം ജില്ലയിലെ പോലീസ് ഉണ്ടാവുമെന്നും, പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുഭാവപ്പൂര്‍വം ഇടപെടുമെന്നും ജില്ലാ പോലീസ് മേധാവി ഉറപ്പുനല്‍കി. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്ന കാര്യത്തില്‍ സഹകരിക്കുമെന്ന് വ്യാപാരികളും ഉറപ്പുനല്‍കി.

നിബന്ധനകള്‍ സംബന്ധിച്ച് പോലീസ് അനൌണ്‍സ്മെന്റ്, തട്ടുകടകളും രാത്രി ഒന്‍പതിന് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, കച്ചവടം സുഗമമായി നടത്താന്‍ അവസരമൊരുക്കല്‍, ഓണക്കാലത്ത് ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഓണ്‍ലൈന്‍ ഏജന്‍സികള്‍ നിത്യോപയോഗ സാധനങ്ങള്‍ വരെ വീടുകളില്‍ എത്തിക്കുന്നതിലൂടെ വ്യാപാരികള്‍ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കല്‍, തുറസായ സ്ഥലത്ത് ആഹാരം നല്‍കാന്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് നടപടി പ്രതീക്ഷിക്കുന്നതായി വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു.

ചെറുകച്ചവടക്കാരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞു സഹായകമായ നിലപാട് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതിനും, ഓണ്‍ലൈന്‍ കച്ചവട ഏജന്‍സിയുടെ പത്തനംതിട്ടയിലെ സ്ഥാപനത്തില്‍ ജീവനക്കാര്‍ ഒരേസമയം അനുവദനീയമല്ലാത്ത നിലയില്‍ എത്തുന്നതിനെതിരെ നടപടി എടുക്കുന്നതിനും പത്തനംതിട്ട റിംഗ് റോഡിലെ പോലീസ് പരിശോധന കാരണം ആളുകള്‍ നഗരത്തിനുള്ളില്‍ കടക്കാത്ത സ്ഥിതി ഒഴിവാക്കുന്നതിന് നടപടി ഉണ്ടാവുന്നതിനും വ്യാപാരി പ്രതിനിധികള്‍ ജില്ലാ പോലീസ് മേധാവിയുടെ സഹായം അഭ്യര്‍ഥിച്ചു.

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു സഹായകരമായ നടപടികളുടെ സാധ്യത പരിശോധിക്കുമെന്നും വ്യാപാരി സമൂഹത്തിന്റെ ആകുലതകളും പ്രയാസങ്ങളും ഉയര്‍ന്ന പോലീസ് അധികാര കേന്ദ്രങ്ങളെ അറിയിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി ഉറപ്പ് നല്‍കി. മീറ്റിംഗില്‍ ഉയര്‍ന്ന കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ പതിപ്പിച്ച് ആവശ്യമായ നടപടികളും തീരുമാനങ്ങളും എടുക്കുന്നതിന് എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും എസ്എച്ച്ഒമാര്‍ക്കും ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കുകയും ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ ; പിടിയിലായത് രാമേശ്വരത്ത് നിന്ന് പോയ18 പേർ

0
ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും ശ്രീലങ്കയിൽ അറസ്റ്റിൽ. 18 പേരെയാണ് പുലർച്ചെ...

കി​ണ​റി​ല്‍ കാ​ട്ടു​പ​ന്നി​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി

0
കോ​ഴി​ക്കോ​ട്: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റി​ല്‍ ച​ത്ത​നി​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടെ​ത്തി. ബാ​ലു​ശേ​രി കൂ​ന​ഞ്ചേ​രി പു​തു​ക്കു​ടി​മീ​ത്ത​ൽ...

ഇടുക്കിയിൽ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിൽ സി.പി.ഐ ഓഫീസ് തുറന്നു

0
നെടുങ്കണ്ടം: ഇടുക്കി കൂട്ടാറിൽ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിൽ സി.പി.ഐ....

കോഴിക്കോട് ഇനി യുനെസ്കോ സാഹിത്യനഗരം ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

0
കോഴിക്കോട്: സാഹിത്യം കൊണ്ട് വിരുന്നൂട്ടിയ കോഴിക്കോട് ഇനി യുനെസ്കോയുടെ സാഹിത്യനഗരമായി അറിയപ്പെടും....