പത്തനംതിട്ടയില്‍ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്നത് 16 ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ്. ജില്ലയില്‍ ഓണക്കിറ്റ് വിതരണം ജൂലൈ 30ന് ആരംഭിച്ചിരുന്നു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ സപ്ലൈകോയില്‍ നിന്നും പൊതു വിതരണ കേന്ദ്രങ്ങളില്‍ പൂര്‍ണമായും എത്തിച്ചു നല്‍കി.

പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും എഎവൈ കാര്‍ഡുകാര്‍ക്കുള്ള 59 ശതമാനം കിറ്റുകള്‍ കാര്‍ഡ് ഉടമകള്‍ ഇതുവരെ വാങ്ങിയിട്ടുണ്ട്. പിഎച്ച്എച്ച്(പിങ്ക്) കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ സപ്ലൈകോയില്‍ നിന്നും പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനകം ഇവ പൂര്‍ണമായും റേഷന്‍ കടകളില്‍ എത്തിക്കും. ഈ രണ്ട് വിഭാഗങ്ങളുടെയും കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചു തീരുന്ന മുറയ്ക്ക് എന്‍പിഎസ് (നീല) എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്കുള്ള കിറ്റുകള്‍ എത്തിക്കും.

ഒരു കിലോ വീതം പഞ്ചസാര, ആട്ട, ശബരി പൊടി ഉപ്പ്, 500 മി.ല്ലി. വെളിച്ചെണ്ണ, 500 ഗ്രാം വീതം ചെറുപയര്‍, ഉണക്കലരി, 250 ഗ്രാം തുവര പരിപ്പ്, 100 ഗ്രാം വീതം തേയില, മുളക്/മുളകുപൊടി, ശര്‍ക്കര വരട്ടി/ഉപ്പേരി, മഞ്ഞള്‍, 180 ഗ്രാം സേമിയ/പാലട, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, 20 ഗ്രാം ഏലക്ക, 50 മി.ല്ലി. നെയ്യ്, ഒന്നു വീതം ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നീ സാധനങ്ങളാണ് ഓണകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍കുമാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...