പത്തനംതിട്ടയില്‍ ഇന്ന് 675 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ഓഗസ്റ്റ് 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്ത് നിന്നും വന്നതും 674 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 14
2. പന്തളം 22
3. പത്തനംതിട്ട 23
4. തിരുവല്ല 29
5. ആനിക്കാട് 3
6. ആറന്മുള 14
7. അരുവാപുലം 17
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 10
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 7
12. ഏറത്ത് 4
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 10
15. ഇരവിപേരൂര്‍ 5
16. ഏഴംകുളം 9
17. എഴുമറ്റൂര്‍ 7
18. കടമ്പനാട് 8
19. കടപ്ര 5
20. കലഞ്ഞൂര്‍ 3
21. കല്ലൂപ്പാറ 4
22. കവിയൂര്‍ 68
23. കൊടുമണ്‍ 9
24. കോയിപ്രം 6
25. കോന്നി 32
26. കൊറ്റനാട് 9
27. കോട്ടാങ്ങല്‍ 19
28. കോഴഞ്ചേരി 12
29. കുളനട 41
30. കുന്നന്താനം 19
31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 3
33. മല്ലപ്പളളി 7
34. മല്ലപ്പുഴശേരി 17
35. മെഴുവേലി 10
36. മൈലപ്ര 5
37. നാറാണംമൂഴി 13
38. നാരങ്ങാനം 11
39. നെടുമ്പ്രം 3
40. നിരണം 2
41. ഓമല്ലൂര്‍ 6
42. പള്ളിക്കല്‍ 10
43. പന്തളം-തെക്കേക്കര 18
44. പെരിങ്ങര 12
45. പ്രമാടം 13
46. പുറമറ്റം 38
47. റാന്നി 5
48. റാന്നി-പഴവങ്ങാടി 9
49. റാന്നി-അങ്ങാടി 5
50. റാന്നി-പെരുനാട് 6
51. സീതത്തോട് 2
52. തണ്ണിത്തോട് 3
53. തോട്ടപ്പുഴശേരി 22
54. തുമ്പമണ്‍ 7
55. വടശേരിക്കര 9
56. വളളിക്കോട് 4
57. വെച്ചൂച്ചിറ 6

ജില്ലയില്‍ ഇതുവരെ ആകെ 133844 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 126320 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 29.07.2021ന് രോഗബാധ സ്ഥിരീകരിച്ച കലഞ്ഞൂര്‍ സ്വദേശി (74) 05.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) 28.07.2021ന് രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശിനി (78) 05.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) കോഴഞ്ചേരി സ്വദേശി (45) 05.08.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) കല്ലൂപ്പാറ സ്വദേശി (66) 04.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 460 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 127002 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6030 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5808 പേര്‍ ജില്ലയിലും 222 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 10778 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1082 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3348 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 31 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 92 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15208 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6839 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2439 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.37 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.88 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.7 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 154 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 124 കോളുകളും ലഭിച്ചു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...