Tuesday, June 25, 2024 6:36 am

ഹൈവേയിലെ അനാവശ്യ സി​ഗ്നലുകൾ അണയ്ക്കും ; ട്രാഫിക് സുഗമമാക്കും ; യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്നും മന്ത്രി ഗണേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: ഹൈവേയിലെ അനാവശ്യ സി​ഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് ​ഗതാ​ഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അശാസ്ത്രീയ സിഗ്നലുകൾ അനാവശ്യ യാത്രാ കാലതാമസമുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ട്രാഫിക് സുഗമമാക്കുമെന്നും യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗതാഗതക്കുരുക്ക് പരിശോധിക്കാനുള്ള പരിശോധനയ്ക്കിടെയാണ് ഗതാഗത മന്ത്രിയുടെ പ്രതികണം. പരിശോധനയ്ക്കിടെ കിട്ടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേഗത്തിൽ പരിഹാരം കാണുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂർ മുതൽ അരൂർ വരെ യാത്ര നടത്തി പരിശോധന നടത്തുകയാണ് ഗതാ​ഗതമന്ത്രി ഗണേഷ് കുമാർ. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് ഗണേഷ്കുമാറിന്റെ യാത്ര. തൃശ്ശൂർ പാപ്പാളിയിൽ നിന്ന് രാവിലെ 10 മണിക്ക് യാത്ര തുടങ്ങി. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, എൻഎച്ച്എഐ അധികൃതർ, ജനപ്രതിനിധികൾ എന്നിവരും രണ്ട് ജില്ലകളിലെ കളക്ടർമാരും മന്ത്രിക്കൊപ്പമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭരണഘടന ഉയർത്തിക്കാട്ടി കോൺഗ്രസ് എംപിമാർ ; കേരളത്തിൽ നിന്ന് 17 പേർ സത്യപ്രതിജ്ഞ ചെയ്‌തു

0
ഡൽഹി: 18ാം ലോക്‌സഭയുടെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ന് പു​തി​യ അം​ഗ​ങ്ങ​ളു​ടെ സത്യപ്രതിജ്ഞയോടെ തുടക്കം....

24 മണിക്കൂറിൽ 204.4 എംഎം വരെ ! ഇന്നും കേരളത്തിൽ അതിശക്ത മഴ തുടരും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി എംപിയായി അധികാരമേറ്റ് ബാൻസൂരി സ്വരാജ്

0
ഡൽഹി: അമ്മ സുഷമ്മ സ്വരാജിനെ പോലെ സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി എംപിയായി...

റേഷൻ മുൻഗണന പട്ടികയിൽ അനധികൃതമെന്ന് കണ്ടെത്തി ; കാർഡുടമകൾക്ക് പിഴ ചുമത്തി

0
കോഴിക്കോട്: റേഷൻ മുൻഗണന പട്ടികയിൽ അനധികൃതമെന്ന് കണ്ടെത്തിയ 21051കാർഡുടമകൾക്ക് 42,55263 ലക്ഷം...