ദുബായ്: ശൈഖ് റാഷിദ് സ്ട്രീറ്റിൽ ഒൻപത് കിലോമീറ്റർ നീളത്തിൽ 900 എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. സ്ട്രീറ്റിലെ 10 പാതകളിലും ഇരുദിശകളിലുമായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ആറുമാസം കൊണ്ട് മൂന്നുഘട്ടങ്ങളിലായാണ് നവീകരണം പൂർത്തിയാക്കിയത്. ദേരമുതൽ അൽ ഗർഹൂദ് പാലം, ദേരയ്ക്കും ബർദുബായിക്കും ഇടയിലുള്ള പ്രദേശം, ബർദുബായ് മുതൽ ശൈഖ് ഖലീഫ സ്ട്രീറ്റിന്റെ ഇന്റർസെക്ഷൻ വരെ എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങളാക്കി തിരിച്ചത്. സുസ്ഥിര വികസനത്തിനും പരിസ്ഥിതിക്കുമായാണ് ലൈറ്റിങ് സംവിധാനം നവീകരിച്ചതെന്ന് ആർ.ടി.എ.യിലെ റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുള്ള ലൂത്ത പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.