Wednesday, May 14, 2025 9:43 am

മാതൃഭൂമിയും ചുവക്കുന്നു ; ശ്രേയാംസ് കുമാര്‍ അടിയറവ് പറഞ്ഞു – രാജീവ് ദേവരാജന്‍ തലപ്പത്തേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഒരു ടിവി ചാനല്‍കൂടി പിണറായി – സിപിഎം മാധ്യമ സിന്‍ഡിക്കേറ്റിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായി. സ്വന്തം ചാനലായ കൈരളി, പീപ്പിള്‍, വീ ചാനലുകള്‍ക്ക് പുറമേ, ന്യൂസ് 24, ഏഷ്യാനെറ്റ് ചാനലുകള്‍ സിപിഎമ്മിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ മാതൃഭൂമി ടിവി ചാനലും പൂര്‍ണമായി സിപിഎം നിയന്ത്രണത്തിലായി.

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തലപ്പത്ത് സിപിഎം നേതാവായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ മകനാണ്. ബിജെപി ബന്ധം ഉള്ള ചന്ദ്രശേഖറാണ് ചാനല്‍ ഉടമയെങ്കിലും ടിവി നടത്തിപ്പില്‍ ബിസിനസ് ഭാഗം മാത്രമാണ് ചന്ദ്രശേഖറിന്റെ നോട്ടം. ബിസിനസിന് സിപിഎം പക്ഷംപിടിക്കലാണ് വേണ്ടതെന്ന തന്ത്രമാണ് ന്യൂസ് മേല്‍നോട്ടക്കാര്‍ ധരിപ്പിക്കുന്നത്.

ന്യൂസ് 24 സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കടുത്ത പിന്തുണക്കാരാണ്. കൈരളി ടിവി കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ‘ഔദ്യോഗിക’ മാധ്യമമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാതൃഭൂമി ചാനലിനെയും പിണറായി മാധ്യമ സിന്‍ഡിക്കേറ്റില്‍ കയറ്റിയത്.

ജനതാദള്‍ നേതാവ് ശ്രേയാംസ് കുമാറിന്റെ നിയന്ത്രണത്തിലായിരുന്നു മാതൃഭൂമി ചാനല്‍. രാഷ്ട്രീയമായി ഇടതുപക്ഷത്ത് നില്‍ക്കുന്ന ശ്രേയാംസിന് പിണറായി രാജ്യസഭാ സീറ്റ് നല്‍കിയതും നിയമസഭയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കിയതും വ്യവസ്ഥകളോടെയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചപോലെ വിജയിക്കാനാകാതെ വന്ന ശ്രേയാംസിന് പിണറായിയുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു. അങ്ങനെ ടിവി ചാനല്‍ തലപ്പത്തുനിന്ന് ഉണ്ണി ബാലകൃഷ്ണനെ തുരത്തി. സിപിഐ രാഷ്ട്രീയക്കാരനാണെങ്കിലും ഉണ്ണി വാര്‍ത്തക്കാര്യത്തില്‍ രാഷ്ട്രീയ പക്ഷപാതം ഏറെക്കാണിച്ചിരുന്നില്ല. സിപിഎം നേതാക്കള്‍ക്ക് അസ്വാരസ്യമുണ്ടാക്കിയ സംഭവങ്ങളുമുണ്ട്. സഹോദരന്‍ വേണു ബാലകൃഷ്ണനുമായി ചേര്‍ന്ന് തന്നിഷ്ടം നടപ്പാക്കുന്നുവെന്ന കാരണം പറഞ്ഞും ചാനല്‍ റേറ്റിങ് കുറയുന്നുവെന്നും കാരണം പറഞ്ഞാണ് നടപടി.

എന്നാല്‍ കടുത്ത സിപിഎം പക്ഷക്കാരനായ രാജീവ് ദേവരാജനെയാണ് മാതൃഭൂമി തലപ്പത്ത് കൊണ്ടുവരുന്നത്. ഇത് പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് വിവരം. സൂര്യ ടിവി, കൈരളി, മനോരമ, ന്യൂസ് 18, മീഡിയ വണ്‍ ചാനലുകള്‍ വഴിയാണ് രാജീവ് മാതൃഭൂമിയിലെത്തുന്നത്.

ന്യൂസ് 18 ചാനലില്‍ ആയിരിക്കെ ബിജെപി വിരുദ്ധമായ നുണവാര്‍ത്തകള്‍ സംപ്രേഷണം ചെയ്തത് വിവാദമായതും വാര്‍ത്തകളിലെ തീവ്രഇടതുപക്ഷപാതവുമാണ് അവിടന്ന് പുറത്താകാന്‍ കാരണം. തുടര്‍ന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണിന്റെ തലപ്പത്തു വന്നത്. തെരഞ്ഞെടുപ്പുകാലത്ത് മീഡിയ വണ്‍ ചാനലിനെ സിപിഎം പ്രചാരണ ചാനലാക്കാനും മുസ്ലിം സമൂഹത്തെ കൂടുതല്‍ ബിജെപി വിരുദ്ധമാക്കാനും അങ്ങനെ കഴിഞ്ഞു. ഇപ്പോള്‍ അവിടെനിന്ന് മാതൃഭൂമിയിലേക്ക് എത്തുമ്പോള്‍ പിണറായി മാധ്യമ സിന്‍ഡിക്കേറ്റിന്റെ ശക്തി പലമടങ്ങാവുകയാണ്. അമ്പതോളം ചെറുതും വലുതുമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സിപിഎം-പിണറായി നിയന്ത്രണത്തിലുണ്ട്. പല അച്ചടി മാധ്യമങ്ങളിലും പാര്‍ട്ടി നിയന്ത്രണമായിക്കഴിഞ്ഞു.

തനിക്കും പാര്‍ട്ടിക്കുമെതിരേ മാധ്യമ സിന്‍ഡിക്കേറ്റെന്ന് പ്രചരിപ്പിച്ച്‌ പേടിപ്പിച്ചും തെരഞ്ഞെടുപ്പു കാലത്ത് ആനുകൂല്യങ്ങള്‍ നല്‍കി പ്രീണിപ്പിച്ചും മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്തിയാണ് തെരഞ്ഞെടുപ്പില്‍ പിണറായി തുടര്‍ വിജയം നേടിയതെന്ന ആരോപണം വ്യാപകമാണ്. ഇപ്പോള്‍ മാധ്യമങ്ങളുടെ ഭരണ നിര്‍വഹണത്തെ നിയന്ത്രിച്ച്‌ പുതിയ മാധ്യമ സിന്‍ഡിക്കേറ്റ് തലവനായിരിക്കുകയാണെന്നാണ് വിമര്‍ശിക്കപ്പെടുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കും ; മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍...

‘വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നു’ ; ആർഎസ്എസ് നേതാവിന്റെ പ്രസം​ഗം വിവാദമായി

0
കൊല്ലം: വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന ആർഎസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യപത്രാധിപർ...

സിനിമാസെറ്റിലെ ലൈംഗികാതിക്രമകേസ് ; ഓസ്കർ ജേതാവായ നടൻ ദെപാർദ്യു കുറ്റക്കാരൻ

0
പാരീസ്: ലൈംഗികാതിക്രമ കേസിൽ ഫ്രഞ്ച് നടൻ ജെറാർദ്‌ ദെപാർദ്യുവിന് (76) പാരീസിലെ...

ഇന്ത്യയും പാകിസ്ഥാനും അതിർത്തിയിൽ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും

0
ന്യുഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും അതിർത്തികളിൽ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി....