വൃത്തിഹീനമായ സാഹചര്യം ; ആലപ്പുഴയിൽ ചപ്പാത്തി യൂണിറ്റ് അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തിയ ഒരു സ്ഥാപനം അടപ്പിച്ചു. ചാത്തനാട് വാർഡിൽ മാത്യു ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ബെർഷെബാ ചപ്പാത്തി മേക്കിംഗ് സ്ഥാപനത്തിനെതിരെ ആണ് നടപടി. അടുക്കളയും പരിസരവും മാലിന്യങ്ങളും മലിനജലത്താലും നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലും ചപ്പാത്തി മലിനജലത്താൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുന്നതായും മലിനജല ടാങ്ക് പൊട്ടി ഒലിച്ച് പരിസരം മുഴുവൻ മലിനജലം നിറഞ്ഞ നിലയിലും തൊഴിലാളികൾ മാസ്ക്, ഏപ്രൺ എന്നിവ ഉപയോഗിക്കാതിരിക്കുകയും ബാത്ത് റൂമിലെ മലിനജലം കെട്ടിടത്തിനു ചുറ്റും കെട്ടിക്കിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.

അനധികൃത പാചക ഷെഡ് നിർമ്മിക്കുകയും സ്ഥാപനത്തിന് ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിലും സാനിറ്റേഷൻ കണ്ടീഷൻ മോശമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് സ്ഥാപനം അടപ്പിച്ചു. ചാത്തനാട് സുരേഷിന്റെ ഉടമസ്ഥതയിലുള്ള വൈഎംസിഎ കൊമ്പൗണ്ടിലെ ഹോട്ടലിൽ ഫ്രിഡ്ജിനുള്ളിൽ ആഹാരസാധനങ്ങൾ ഒന്നിച്ചു സൂക്ഷിച്ചിരിക്കുന്നതായും അടുക്കള, വാഷ് ബെയ്സൺ, പാകം ചെയ്യുന്ന അടുപ്പ്, എന്നിവ വൃത്തിഹീനമായതായും കണ്ടെത്തി. പൊതു ശുചീകരണ ന്യൂനതകൾ പരിഹരിക്കുന്നതിനും ലൈസൻസ് എടുക്കുന്നതിനും നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഷാംകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പി എച്ച് ഐ മാരായ, ഒ സാലിൻ, എ ജെ ജസീന, ബി ഷാലിമ, എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...