കോഴിക്കോട് : ബ്യൂട്ടി ക്ലിനിക്കിന്റെ മറവില്‍ അനാശാസ്യം. രണ്ട് പേര്‍ പിടിയില്‍. സ്ഥാപനത്തിന്റെ മാനേജര്‍ വയനാട് സ്വദേശി വിഷ്ണു, മലപ്പുറം സ്വദേശി മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. കുതിരവട്ടത്തുള്ള നേച്ചര്‍ വെല്‍നസ് സ്പാ ആന്റ് ബ്യൂട്ടി ക്ലിനിക്കിലാണ് സംഭവം.
സ്ഥലത്ത് നിന്ന് മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.