Friday, May 9, 2025 1:48 am

ആശുപത്രികളിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ 2 മാസത്തിനുള്ളിൽ ഒഴിപ്പിക്കണം : മന്ത്രി വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അതിലധികവും വർഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗ ശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടു മാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ഫയലിൽ തീരുമാനങ്ങൾ എടുത്ത് പ്രവർത്തനം വേഗത്തിലാക്കും. കേന്ദ്രസർക്കാരിന്റെ സ്‌ക്രാപ് പോളിസി പ്രകാരം സർക്കാർ മേഖലയ്ക്ക് മാത്രം നിർബന്ധമാക്കിയ 15 വർഷങ്ങൾ കഴിഞ്ഞ വാഹനങ്ങൾ അല്ലയിവ. അവ കേന്ദ്രത്തിന്റെ വിലക്ക് വന്ന സമയം വരെ ഉപയോഗത്തിലായിരുന്നു.

‘ആർദ്രം ആരോഗ്യം’ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി സന്ദർശനങ്ങൾക്കിടയിൽ ഇങ്ങനെയുള്ള അനേകം വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. ഏറ്റവും കൂടുതൽ ഇത്തരത്തിലുള്ള വാഹനങ്ങൾ കണ്ടത് കോട്ടയം ജനറൽ ആശുപത്രിയിലാണ്. കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിലുള്ള വർഷങ്ങളായി ഓടാത്ത തുരുമ്പെടുത്ത 22 വാഹനങ്ങൾ മൂലം അവിടെ ആരംഭിക്കേണ്ടുന്ന നിർമാണ പ്രവർത്തനങ്ങൾ പോലും തടസപ്പെടുന്ന സാഹചര്യവുമുണ്ട്. കാലപ്പഴക്കം കൊണ്ട് ഒരെണ്ണം പോലും ഓടിച്ചു മാറ്റാൻ കഴിയുന്നവയല്ല.

സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങൾ കണ്ടം ചെയ്യുന്ന നടപടികൾക്ക് അനാവശ്യമായ കാല താമസം ഒഴിവാക്കേണ്ടതുണ്ട്. വാഹനം സംബന്ധിച്ച സ്ഥാപനത്തിൽ നിന്നുള്ള റിപ്പോർട്ട് നൽകൽ, ഉപയോഗശൂന്യമായ വാഹനത്തിന്റെ വാല്യു അസസ്‌മെന്റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി ലഭ്യമാക്കാനും നിർദേശം നൽകി. മിക്കവാറും ആശുപത്രി കോമ്പൗണ്ടിലുമുണ്ട് അനേകം വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങൾ. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങൾ. അതിനാലാണ് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...