മീററ്റ്: അമിത് ഷായ്ക്ക് കൊവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷനും രോഗം ബാധിച്ചതായി കണ്ടെത്തി. സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന സ്വതന്ത്രദേവ് സിംഗിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞതനുസരിച്ച് വീട്ടിലാണ് ചികിത്സയില്‍ തുടരുന്നതെന്നും ഏവരും രോഗത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നീരീക്ഷണത്തില്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.