ലക്നോ: ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. യുപി സര്‍ക്കാര്‍ ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.
റായ്പുര പോലീസ് സ്റ്റേഷന് പ്രദേശത്തെ മൈക്കി ടേണിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
ട്രക്ക് ഡ്രൈവറുടെയും ബസ് കണ്ടക്ടറുടെയും ആരോഗ്യനിലയാണ് ഗുരുതര നിലയില്‍ തുടരുന്നത്. വഴിയരികില്‍ നിന്ന ഒരു സ്ത്രീയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പുകമഞ്ഞ് കാരണമാണ് അപകടം നടന്നതെന്നാണ് പ്രഥമിക നിഗമനം.