Saturday, April 19, 2025 1:50 am

ഉത്തര്‍പ്രദേശില്‍ എട്ടു പോലീസുകാരെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കാ​ൺ​പൂ​ർ : ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ എ​ട്ട് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യ്ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് വെ​ടി​വെയ്പു​ണ്ടാ​യ​ത്. കാ​ൺ​പൂ​രി​ലെ ബി​ക്കാ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഡി​വൈ​എ​സ്പി ദേ​വ​ന്ദ്ര മി​ശ്ര​യും മൂ​ന്നു എസ്.ഐമാരും നാ​ലു കോ​ൺ​സ്റ്റ​ബി​ളു​മാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയിൽ വികാസിനെ അറസ്റ്റ് ചെയ്യാൻ പോയതാണു പോലീസ്. പക്ഷേ ക്രിമിനലുകൾ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവെച്ചു – കാൺ​പുർ പോലീസ് മേധാവി ദിനേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനലുകൾ ഗ്രാമത്തിലേക്കുള്ള റോഡ് തടഞ്ഞിരുന്നു. അതെല്ലാം മറികടന്നാണു പോലീസ് ഗ്രാമത്തില്‍ പ്രവേശിച്ചത്. ഈ സമയം കെട്ടിടങ്ങളുടെ മേൽക്കൂരയിൽനിന്നാണു ക്രിമിനല്‍ സംഘം പോലീസിനെതിരെ വെടിവെച്ചത്. ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കും. സംഭവത്തെക്കുറിച്ചു റിപ്പോർട്ട് തേടിയതായും ഡിജിപി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...