ഡല്‍ഹി: ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ അതീഖ് അഹ്മദിന്റെ ഭാര്യ ഷായിസ്ത പര്‍വീണിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് യു.പി പോലീസ്. ഉത്തര്‍പ്രദേശ് പോലീസ് തിരയുന്ന ക്രിമിനലുകളുടെ ലിസ്റ്റില്‍ അതീഖിന്റെ ഭാര്യയേയും ഉള്‍പ്പെടുത്തി. ഷായിസ്ത പര്‍വീണിന്റെ തലക്ക് 50,000 രൂപയാണ് യു.പി പോലീസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. അതീഖിന്റെ കുടുംബത്തില്‍ ഷായിസ്ത പര്‍വീണ്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. അതീഖിന്റെ നാല് മക്കള്‍ നിലവില്‍ ജയിലിലാണ്. ഒരു മകന്‍ അസദ് അഹമ്മദിനെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. അതീഖ് അഹ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരുന്നു. ഉമേഷ് പാല്‍ വധക്കേസില്‍ ഉള്‍പ്പടെ പല കേസുകളിലും ഷായിസ്തക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട തേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പ്രയാഗ്രാജില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ മൂന്ന് പേര്‍ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.