അതീഖിന്റെ ഭാര്യയും പിടികിട്ടാപ്പുള്ളി ; വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ച് യു.പി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ അതീഖ് അഹ്മദിന്റെ ഭാര്യ ഷായിസ്ത പര്‍വീണിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് യു.പി പോലീസ്. ഉത്തര്‍പ്രദേശ് പോലീസ് തിരയുന്ന ക്രിമിനലുകളുടെ ലിസ്റ്റില്‍ അതീഖിന്റെ ഭാര്യയേയും ഉള്‍പ്പെടുത്തി. ഷായിസ്ത പര്‍വീണിന്റെ തലക്ക് 50,000 രൂപയാണ് യു.പി പോലീസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. അതീഖിന്റെ കുടുംബത്തില്‍ ഷായിസ്ത പര്‍വീണ്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. അതീഖിന്റെ നാല് മക്കള്‍ നിലവില്‍ ജയിലിലാണ്. ഒരു മകന്‍ അസദ് അഹമ്മദിനെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. അതീഖ് അഹ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരുന്നു. ഉമേഷ് പാല്‍ വധക്കേസില്‍ ഉള്‍പ്പടെ പല കേസുകളിലും ഷായിസ്തക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

അതേസമയം അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട തേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പ്രയാഗ്രാജില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ മൂന്ന് പേര്‍ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...