ലഖ്‌നൗ : ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയെ കയ്യേറ്റം ചെയത സംഭവത്തില്‍ യുപി പോലീസ് ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. പോലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് മാപ്പ് ചോദിച്ച് പോലീസ് രംഗത്തെത്തിയത്.
ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അടക്കമുള്ളവരെ പോലീസ് തടഞ്ഞിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നീട് കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പ്രിയങ്കാ ഗാന്ധിയുടെ കുര്‍ത്തയില്‍ ബലമായി പിടിച്ചുവലിക്കുന്ന യു.പി പോലീസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. യോഗിജീയുടെ കീഴിലെ പോലീസില്‍ വനിതാ പോലീസ് ഇല്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
അതേസമയം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പ്രിയങ്കയും രാഹുലും നീതിക്ക് വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു.