ന്യൂ ഡല്‍ഹി : ഇതുപോലുള്ള കുറ്റകൃത്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവര്‍ക്ക് ലഭിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ വന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. കൈകള്‍ കൂപ്പി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്, പെണ്‍കുട്ടിക്കെതിരെ കൊടുംക്രൂരത കാട്ടിയ പ്രതികളെ കഴിയുന്നതും വേഗം തൂക്കിലേറ്റണമെന്നു കെജ്രിവാള് പറഞ്ഞു.
ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങി നിരവധിപേരും പ്രതിഷേധത്തില്‍ പങ്കെടുത്തു. യുപി മുഖ്യമന്ത്രി രാജിവെയ്ക്കുകയും പെണ്‍കുട്ടിക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്കര്‍, ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവരും വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്തു.
വാല്മീകി മന്ദിറില്‍ പെണ്‍കുട്ടിക്ക് ആദരമര്‍പ്പിച്ച് പ്രാര്‍ത്ഥനാ സംഗമം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരണം. കുടുംബത്തിനു നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നു പ്രിയങ്ക പറഞ്ഞു.