ഇ​തു​പോ​ലു​ള്ള കു​റ്റ​കൃ​ത്യം ചെ​യ്യാ​ന്‍ ആ​രും ധൈ​ര്യ​പ്പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള ശി​ക്ഷ അ​വ​ര്‍​ക്ക് ല​ഭി​ക്ക​ണo : അരവിന്ദ് കെജ്‌രിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി : ഇ​തു​പോ​ലു​ള്ള കു​റ്റ​കൃ​ത്യം ചെ​യ്യാ​ന്‍ ആ​രും ധൈ​ര്യ​പ്പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള ശി​ക്ഷ അ​വ​ര്‍​ക്ക് ല​ഭി​ക്ക​ണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ല്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി ജ​ന്ത​ര്‍ മ​ന്ദി​റി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. കൈ​ക​ള്‍ കൂ​പ്പി ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നോ​ട് അ​പേ​ക്ഷി​ക്കു​ക​യാ​ണ്, പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കൊ​ടും​ക്രൂ​ര​ത കാ​ട്ടി​യ പ്ര​തി​ക​ളെ ക​ഴി​യു​ന്ന​തും വേ​ഗം തൂ​ക്കി​ലേ​റ്റ​ണമെന്നു കെജ്‌രിവാള്‍ പറഞ്ഞു.

ഭീം ​ആ​ര്‍​മി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് തു​ട​ങ്ങി നി​ര​വ​ധി​പേ​രും പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. യു​പി മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​യ്ക്കു​ക​യും പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ഭീം ​ആ​ര്‍​മി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് പ​റ​ഞ്ഞു. സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ന​ടി സ്വ​ര ഭാ​സ്‌​ക​ര്‍, ഗു​ജ​റാ​ത്ത് എം​എ​ല്‍​എ ജി​ഗ്നേ​ഷ് മേ​വാ​നി, മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രും വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ല്‍ പങ്കെടുത്തു.

വാ​ല്‍​മീ​കി മ​ന്ദി​റി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച്‌ പ്രാ​ര്‍​ത്ഥനാ സം​ഗ​മം പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നടന്നു. കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് വേ​ണ്ടി എ​ല്ലാ​വ​രു​ടെ​യും ശ​ബ്ദം ഉയരണം. കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്നു പ്രി​യ​ങ്ക പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...