പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന തീവണ്ടിയില്‍ നിന്ന് ചവിട്ടി തള്ളിയിട്ടു : നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

യുപി: പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന തീവണ്ടിയില്‍ നിന്ന് ചവിട്ടി തള്ളിയിട്ടു. യുപി സ്വദേശിനിയായ 24-കാരിയായ യുവതിയെയാണ് ഖജ്രാവോ-മഹോബ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനില്‍ നിന്നും തള്ളിയിട്ടത്.വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

യുപി സ്വദേശിനിയായ യുവതി ഭാഗേശ്വര്‍ ധാം ക്ഷേത്രം സന്ദര്‍ശിക്കാനായി ഛത്തര്‍പുരിലെ ഖജ്രാവോയില്‍ എത്തിയതായിരുന്നു. ദര്‍ശനം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് ഖജ്രാവോ-മഹോബ എക്സ്പ്രസ് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങി. ഖജ്രാവോയില്‍ നിന്നും വൈകീട്ട് 5.15-ന് തിരിച്ച ട്രെയിനിലെ ജനറല്‍ കമ്ബാര്‍ട്മെന്റിലായിരുന്നു യുവതി കയറിയത്. യാത്രയ്ക്കിടെ ട്രെയിനില്‍ കമ്ബാര്‍ട്മെന്റിലുണ്ടായിരുന്ന ആള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് തീവണ്ടിയില്‍ നിന്ന് തള്ളിയിടുകയുമായിരുന്നെന്നാണ് യുവതി നല്‍കിയ മൊഴി.

യുവതി മാത്രമായിരുന്ന കമ്പാര്‍ട്മെന്റില്‍ കയറിയ പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റില്‍ നിന്ന് എഴുന്നേറ്റ് അടുത്ത കമ്പാര്‍ട്മെന്റിലേക്ക് ഓടുകയുമായിരുന്നു. ഈ കമ്പാര്‍ട്മെന്റിലും യാത്രക്കാരില്ലെന്ന് കണ്ടതോടെ പ്രതി യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. പ്രതിയുടെ അക്രമത്തെ യുവതി പ്രതിരോധിച്ചു. ഇതില്‍ പരിക്കേറ്റതോടെ അക്രമാസക്തനായ പ്രതി യുവതിയെ ചവിട്ടുകയും മുഖത്തടിക്കുകയും പിന്നാലെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...

മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസ് ; വീണക്കെതിരെ കുരുക്ക് മുറുക്കാൻ ഇഡി

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ വീണയ്ക്ക് കുരുക്കായി കൂടുതൽ കേസുകളെടുക്കാൻ...