ലക്‌നൗ: ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഹത്രാസ് എസ് പിയെയും രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. എസ്..ഐ ടി സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി എടുത്തത്. എസ്.പിയെക്കൂടാതെ ഡി.എസ്.പി, ഇന്‍സ്പെക്ടര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം മാനഭംഗം നടന്നിട്ടില്ലെന്ന പോലീസ് നിലപാട് തള്ളിയ കുടുംബം സംഭവത്തിതില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.