ബ്ലൂ വെയിലിനു പിന്നാലെ വീണ്ടും ‘ആത്മഹത്യ ഗെയിം’ ; ഇറ്റലിയിൽ 11കാരൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

റോം : ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവന്‍ അപഹരിച്ച ‘ബ്ലൂ വെയില്‍’ ഗെയിമിന് സമാനമായ ഗെയിം കളിച്ച് പതിനൊന്നുകാരന്‍ ജീവനൊടുക്കി. ഇറ്റലിയിലെ നേപ്‌ലസിലാണ് സംഭവം. മാതാപിതാക്കള്‍ക്ക് അവസാന സന്ദേശം എഴുതിവെച്ചതിനു ശേഷം കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലില്‍ നിന്നു ചാടിയാണ് കുട്ടി ജീവനൊടുക്കിയത്.

‘അച്ഛനെയും അമ്മയേയും ഞാന്‍ സ്‌നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ എന്നാണ് കുട്ടി കുറിച്ചത്. ഓണ്‍ലൈനില്‍ ഭീതികരമായ വെല്ലുവിളികളുമായി എത്തുന്ന സാങ്കല്‍പ്പിക കഥാപാത്രം ജോന്നാഥന്‍ ഗലിന്‍ഡോയെയാണോ കുട്ടി ഉദ്ദേശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

ഉപഭോക്താവിന്റെ സമൂഹമാധ്യമത്തില്‍ ഗലിന്‍ഡോയെ ചേര്‍ക്കുന്നതോടെയാണ് ഗെയിമിന്റെ തുടക്കം. പിന്നീട് അര്‍ധരാത്രി എഴുന്നേറ്റ് പ്രേത സിനിമകള്‍ കാണുക എന്നീ ടാസ്‌കുകളിലൂടെയാണ് ഗെയിം ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് കളിക്കാരെ സ്വയം മുറിവേല്‍പ്പിക്കാന്‍ ഉള്‍പ്പെടെ ഗലിന്‍ഡോ പ്രേരിപ്പിക്കുന്നതിലൂടെ ഗെയിം വേറൊരു തലത്തിലേക്ക് മാറും. ഗെയിം കളിക്കുന്നയാള്‍ സ്വയം മരണം വരിക്കുക എന്നതാണ് അവസാന ചലഞ്ച്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...