ഉത്തര്‍പ്രദേശ് : ഹത്രാസില്‍ ബലാത്സംഘത്തിനിരയാക്കി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന യു പി സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നുണപരിശോധനക്ക് വിധേയമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.പെണ്‍കുട്ടിയുടെ കുടുംബത്തെ പോലീസ് മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ ഉത്തരവ് വിവാദത്തിലാകുന്നത്.
കൂടാതെ പോലീസുകാര്‍ക്കെതിരായ അച്ചടക്ക നടപടിക്ക് തുടര്‍ച്ചയായി കേസ് സി ബി ഐ ക്ക് കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസയച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍ക്കാനും തീരുമാനിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കി.