പോലീസിന്റെ നി​ഗൂഢമായ നടപടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും ബിജെപിയുടേയും പേര് കളങ്കപ്പെടുത്തി : ഉമാ ഭാരതി

For full experience, Download our mobile application:
Get it on Google Play

ഹാഥ് രസ്:  പീഡന കേസിലെ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി. പോലീസിന്റെ നി​ഗൂഢമായ നടപടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും ബിജെപിയുടേയും പേര് കളങ്കപ്പെടുത്തിയെന്നാണ് അവര്‍ പറഞ്ഞത്. കൂടാതെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീടിനു ചുറ്റുമുള്ള പോലീസ് വിന്യാസം നീക്കണമെന്നും യോ​ഗി ആദിത്യനാഥിനോട് ഉമാ ഭാര‌തി ആവശ്യപ്പെട്ടു.

കോവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുന്ന ഉമാ ഭാരതി ട്വീറ്റുകളിലൂടെയാണ് പ്രതികരിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാന്‍ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും അനുവദിക്കണമെന്നു ആവശ്യപ്പെട്ട നേതാവ് പെണ്‍കുട്ടിയെ സംസ്കരിച്ച നടപടിയേയും കുറ്റപ്പെടുത്തി.

അവള്‍ ഒരു ദളിത് കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു. പോലീസ് അവളെ തിടുക്കത്തില്‍ സംസ്‌കരിക്കുകയായിരുന്നു. എന്നിട്ടിപ്പോള്‍ ആ കുടുംബവും ഗ്രാമവും പോലീസ് വളഞ്ഞിരിക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കുമെന്നും അതിനാല്‍ പ്രതികരിക്കേണ്ടതില്ലെന്നുമാണ് ആദ്യം ഞാന്‍ ചിന്തിച്ചത്. എന്നാല്‍ ഇരയുടെ കുടുംബത്തേയും ഗ്രാമത്തേയും പോലീസ് വളഞ്ഞതോടെയാണ് പ്രതികരണം അറിയിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ കുറിച്ചു.

പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയാല്‍ വീട്ടുകാര്‍ക്ക് ആരെയും കാണാനാവില്ലെന്ന നിയമമുണ്ടോ എന്ന് തനിക്കറിയില്ല. ഇതിലൂടെ പ്രത്യേക സംഘത്തിന്റെ അന്വേഷണം തന്നെ സംശയത്തിന്റെ നിഴലിലാവുകയാണെന്നും ഉമാ ഭാരതി കൂട്ടിേേച്ചര്‍ത്തു. രാമരാജ്യം കൊണ്ടുവരാനാണ് രാമക്ഷേത്രം പണിയുന്നത്.

എന്നാല്‍ പോലീസിന്റെ നടപടി യുപി ഗവണ്‍മെന്റിന്റേയും ബിജെപിയുടേയും പ്രതിച്ഛായയെ മോശമാക്കി. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികളിലെ ഉള്‍പ്പടെ നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള അവസരമുണ്ടാക്കണമെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.

കോവിഡ് ബാധിച്ചില്ലായിരുന്നെങ്കില്‍ ആ കുടുംബത്തിനൊപ്പം താനുമുണ്ടാകുമായിരുന്നു. ഡിസ്ചാര്‍ജ് ചെയ്താല്‍ കുടുംബത്തെ കാണാന്‍ തീര്‍ച്ചയായും എത്തുമെന്നും വ്യക്തമാക്കി. മുതിര്‍ന്ന സഹോദരി എന്ന നിലയില്‍ തന്റെ അപേക്ഷ തള്ളിക്കളയരുതെന്ന് യോഗി ആദിത്യനാഥിനോട് പറയാനും ഉമാ ഭാരതി മറന്നില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...