മല്ലപ്പള്ളി: മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പുതിയ മോടിയിലും ഭാവത്തിലും നവീകരിച്ചു. പൊതു മരാമത്ത് വകുപ്പിന്റെയും പ്രഥമാദ്ധ്യാപക ഫോറത്തിന്റെയും ഓഫീസ് ജീവനക്കാരുടെയും കൂട്ടായ പരിശ്രമ ഫലമായാണ് മനോഹരമായ രീതിയിൽ കുറഞ്ഞ ചിലവിൽ ഓഫീസ് നവീകരണം പൂർത്തീകരിച്ചത്. കേവലം ഒരു മാസം കൊണ്ട് ആധുനിക രീതിയിൽ നവീകരിച്ചു ഉദ്ഘാടനം നടത്തി മാതൃകയായിരിക്കുകയാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ചു ലോക സൗഹൃദ ദിനത്തിൽ വിരമിച്ച അദ്ധ്യാപകരേയും മറ്റ് ഉദ്യോഗസ്ഥരേയും നിലവിലെ ഉപജില്ലയിലെ മുഴുവൻ പ്രഥമാദ്ധ്യാപകരേയും താലൂക്കിലെ വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാരേയും ഉൾപ്പെടുത്തി വിപുലമായ സൗഹൃദ സദസ്സും നടത്തി. ഓഫീസിന്റെയും സൗഹൃദ സദസ്സിന്റെയും ഉദ്ഘാടനം തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആര്‍ പ്രസീന നിർവഹിച്ചു. ഓഫീസിനകവും പുറവും നിരവധി ചെടികളാലും മറ്റും അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ട്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പുതിയ മോടിയിലും ഭാവത്തിലും നവീകരിച്ചു
RECENT NEWS
Advertisment