ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പുതിയ മോടിയിലും ഭാവത്തിലും നവീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പുതിയ മോടിയിലും ഭാവത്തിലും നവീകരിച്ചു. പൊതു മരാമത്ത് വകുപ്പിന്റെയും പ്രഥമാദ്ധ്യാപക ഫോറത്തിന്റെയും ഓഫീസ് ജീവനക്കാരുടെയും കൂട്ടായ പരിശ്രമ ഫലമായാണ് മനോഹരമായ രീതിയിൽ കുറഞ്ഞ ചിലവിൽ ഓഫീസ് നവീകരണം പൂർത്തീകരിച്ചത്. കേവലം ഒരു മാസം കൊണ്ട് ആധുനിക രീതിയിൽ നവീകരിച്ചു ഉദ്ഘാടനം നടത്തി മാതൃകയായിരിക്കുകയാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ചു ലോക സൗഹൃദ ദിനത്തിൽ വിരമിച്ച അദ്ധ്യാപകരേയും മറ്റ് ഉദ്യോഗസ്ഥരേയും നിലവിലെ ഉപജില്ലയിലെ മുഴുവൻ പ്രഥമാദ്ധ്യാപകരേയും താലൂക്കിലെ വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാരേയും ഉൾപ്പെടുത്തി വിപുലമായ സൗഹൃദ സദസ്സും നടത്തി. ഓഫീസിന്റെയും സൗഹൃദ സദസ്സിന്റെയും ഉദ്ഘാടനം തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആര്‍ പ്രസീന നിർവഹിച്ചു. ഓഫീസിനകവും പുറവും നിരവധി ചെടികളാലും മറ്റും അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...