Wednesday, May 14, 2025 11:04 pm

ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് വിപണി പിടിക്കാൻ എത്തുന്ന കിടിലൻ മോട്ടോർസൈക്കിളുകൾ

For full experience, Download our mobile application:
Get it on Google Play

അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് (Adventure Motorcycles) ഇന്ത്യൻ വിപണിയിൽ ജനപ്രിതി വർധിച്ച് വരികയാണ്. ഓഫ് റോഡിനും ഓൺ റോഡിനും ഒരുപോലെ ഉപയോഗിക്കാവുന്ന മികച്ച നിരവധി മോഡലുകൾ വിപണിയിലെത്തിയിട്ടുണ്ട് എന്നത് തന്നെയാണ് ഇത്തരമൊരു ട്രന്റിനുള്ള കാരണം. ദീർഘ ദൂര യാത്രകൾ ചെയ്യാൻ പോലും മികച്ച കംഫർട്ട് നൽകുന്നവയാണ് അഡ്വഞ്ചർ ബൈക്കുകൾ. ഇത്തരം ബൈക്കുകൾക്ക് ജനപ്രിതി വർധിച്ച് വരുന്നതോടെ കൂടുതൽ മോഡലുകൾ വിപണിയിലെത്തിക്കാൻ പോവുകയാണ് കമ്പനികൾ.
അഡ്വഞ്ചർ ബൈക്കുകൾ
ഹീറോ എക്‌സ്‌പൾസ് 200, റോയൽ എൻഫീൽഡ് ഹിമാലയൻ 411, കെടിഎം 390, 250 അഡ്വെവ് സീരീസുകൾ എന്നിവയ്‌ക്ക് ലഭിച്ച മികച്ച സ്വീകാര്യത ഇനിയും തുടരുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇതിൽ പലതും ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂറിംഗ് സെഗ്‌മെന്റിലേക്ക് എത്താൻ പോകുന്ന മികച്ച ചില ബൈക്കുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
റോയൽ എൻഫീൽഡ് ഹിമാലയൻ 450
കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ അവതരിപ്പിച്ച റോയൽ എൻഫീൽഡ് ഹിമാലയൻ 450യുടെ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് നവംബർ 24ന് നടക്കും. ഡ്യുവൽ പർപ്പസ് അഡ്വഞ്ചറർ ടൂററിൽ 452 സിസി ഷെർപ്പ എഞ്ചിനാണുല്ളത്. 40.02 പിഎസ് പവറും 40 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്. 6 സ്പീഡ് ട്രാൻസ്മിഷനും ബൈക്കിലുണ്ട്. ഡിസൈനിൽ വലിയ മാറ്റങ്ങളോടെയാണ് ബൈക്ക് വരുന്നത്. യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്പെൻഷൻ, ചുറ്റും എൽഇഡി ലൈറ്റിങ്, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഗൂഗിൾ മാപ്‌സ് ഇന്റഗ്രേഷൻ ഉള്ള ടിഎഫ്‌ടി കൺസോൾ എന്നിവയെല്ലാം ബൈക്കിലുണ്ട്.

ട്രയംഫ് ടൈഗർ 400
ബജാജ്, ട്രയംഫ് കൂട്ടുകെട്ടിൽ തുടർച്ചയായി രണ്ട് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. എല്ലാ വർഷവും ഒരു പുതിയ മോഡൽ അവതരിപ്പിക്കുമെന്നും കമ്പനികൾ വ്യക്തമാക്കി. 398 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ, നിലവിലുള്ള സ്‌ക്രാംബ്ലർ 400എക്സ് മോഡലിന്റെ സാധ്യതകൾ എന്നിവ കണക്കിലെടുത്ത് കെടിഎം 390 അഡ്വഞ്ചർ എക്‌സ്, റോയൽ എൻഫീൽഡ് ഹിമാലയൻ 450 എന്നിവയ്‌ക്കെതിരെ മത്സരിക്കാൻ പോന്ന ഫുൾ-ഓൺ അഡ്വഞ്ചർ ടൂറിംഗ് ബൈക്ക് കമ്പനികൾ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. ട്രയംഫ് ടൈഗർ 400 എന്നായിരിക്കും ഇതിന്റെ പേര്.
2024 കെടിഎം 390 അഡ്വഞ്ചർ
2024 കെടിഎം 390 അഡ്വഞ്ചർ രണ്ട് പുതിയ കളർ സ്കീമുകളും പുതിയ ഗ്രാഫിക്സുമായി വരും. അധികം വൈകാതെ തന്നെ ഈ മോട്ടോർസൈക്കിൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 373 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും ബൈക്കിൽ ഉണ്ടാവുക. മെക്കാനിക്കലായ മാറ്റങ്ങളൊന്നും മോട്ടോർസൈക്കിളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഡിസൈനിലും മെക്കാനിക്കൽ ഫ്രണ്ടിലും വലിയ അപ്‌ഡേറ്റുകളോടെ കെടിഎം പുതിയ തലമുറ 390 ഡ്യൂക്ക്, 250 ഡ്യൂക്ക് എന്നിവ പുറത്തിറക്കിയിരുന്നു.
ഹീറോ എക്സ്പൾസ് 400, എക്സ്പൾസ് 210
റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ എന്നിവയുമായി മത്സരിക്കാൻ ഹീറോ മോട്ടോകോർപ്പ് ഒരു മുൻനിര എക്സ്പൾസ് പുറത്തിറക്കുമെന്ന് സൂചനകളുണ്ട്. ഇത് 420 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനുമായി വന്നേക്കും. എക്സ്440 മോഡലിലുള്ള അതേ എഞ്ചിനായിരിക്കും ഇതെന്നും സൂചനകളുണ്ട്. ബൈക്കിന്റെ റോഡ് ടെസ്റ്റിങ് അടുത്തിടെ ആരംഭിച്ചതായി സൂചനകളുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്

0
പത്തനംതിട്ട : നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്....

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...