Monday, May 12, 2025 9:53 pm

ഹിമാലയൻ മുതൽ ലൂണ വരെ ; ഈ മാസമെത്തുന്ന ഇരുചക്രവാഹനങ്ങൾ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

ഈ വർഷമവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെ ഇരുചക്ര വാഹനപ്രേമികൾക്ക് ആവേശമായി നിരത്തിലിറങ്ങാനൊരുങ്ങിയിരിക്കുന്നത് അഡ്വഞ്ചര്‍ ബൈക്കും വൈദ്യുത സ്‌കൂട്ടറുംമടക്കം വണ്ടികളുടെ ഒരു നിരയാണ്. നവംബറില്‍ പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ഇരുചക്രവാഹനങ്ങളുടെ വിശദാംശങ്ങള്‍ നോക്കാം. റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാനപ്പെട്ട മോട്ടര്‍ സൈക്കിളുകളിലൊന്നായ ഹിമാലയന്‍ 452 നവംബര്‍ ഏഴിനായിരിക്കും പുറത്തിറക്കുക. 452 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6 സ്പീഡ് ഗിയര്‍ ബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ഹിമാലയന് ഏതാണ്ട് 2.8 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

ഡ്യുകാറ്റി സ്‌ക്രാംബ്ലര്‍ 2ജി റേഞ്ച്
ഐക്കണ്‍, ഫുള്‍ ത്രോട്ടില്‍, നൈറ്റ് ഷിഫ്റ്റ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളുള്ള പുതുതലമുറ സ്‌ക്രാംബ്ലര്‍ 800 ന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ഡ്യുകാറ്റി പുറത്തിറക്കിയത്. ഈ മൂന്നു മോഡലുകളും ഇന്ത്യയില്‍ വില്‍പനക്കെത്തുക ഈ മാസമാണ്. ഡ്യുകാറ്റിയുടെ ഇന്ത്യയിലെ വെബ്‌സൈറ്റ് പ്രകാരം ഫുള്‍ ത്രോട്ടിലിനും നൈറ്റ് ഷിഫ്റ്റിനും 12 ലക്ഷം രൂപയും ഐക്കണ് 10.39 ലക്ഷം രൂപയുമാണ് വില.
അപ്രീലിയ ആര്‍എസ് 457
കഴിഞ്ഞ സെപ്റ്റംബറിലാണ് ആഗോളതലത്തിലും ഇന്ത്യയിലും അപ്രീലിയ ആര്‍എസ് 457 പുറത്തിറക്കിയത്. 47.6 പിഎസ്, 457സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ്. അപ്രീലിയ ആര്‍എസ് 660 ന് സമാനമായ ഫ്രണ്ട് ഡിസൈനാണ് ഈ സൂപ്പര്‍ ബൈക്കിനുമുള്ളത്. റൈഡ് ബൈ വയര്‍ ടെക്‌നോളജി, മൂന്ന് റൈഡിങ് മോഡുകള്‍, മൂന്നു ലെവലിലുള്ള ട്രാക്‌ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളുണ്ട് ആര്‍എസ് 457ന് പ്രതീക്ഷിക്കുന്ന വില 4.25 ലക്ഷം രൂപ. ഇന്ത്യയിലെ പ്രധാന എതിരാളികള്‍ കവാസാക്കി നിന്‍ജ 400, കെടിഎം ആര്‍സി 390.
കൈനറ്റിക് ഇ ലൂണ
ലൂണയുടെ വൈദ്യുത വാഹനമായുള്ള തിരിച്ചുവരവും നവംബറില്‍ പ്രതീക്ഷിക്കുന്നുണ്ട്. പരമാവധി 50 കിലോമീറ്റര്‍ വേഗവും 100 കിലോമീറ്റര്‍ റേഞ്ചുമുള്ള കുഞ്ഞന്‍ വാഹനമായിരിക്കും ഇ ലൂണ. 80,000 രൂപ മുതല്‍ 90,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
യമഹ ആര്‍3, എംടി 03
ഈ മാസം അവസാനം അല്ലെങ്കില്‍ ഡിസംബര്‍ ആദ്യവാരത്തിലായിരിക്കും യമഹയുടെ ആര്‍3, എംടി 03 മോഡലുകള്‍ ഇന്ത്യയിലെത്തുക. മോട്ടോജിപി ഇന്ത്യന്‍ ഓയില്‍ ഗ്രാന്‍ഡ് പ്രീ ഓഫ് ഇന്ത്യയിൽ ഈ രണ്ടു മോഡലുകളും യമഹ പ്രദര്‍ശിപ്പിച്ചിരുന്നു. യമഹ ആര്‍ 3യുടെ 321സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ 29.5Nm ടോര്‍ക്കും 42 PS ഉം പുറത്തെടുക്കും. എംടി-03യുടെ എന്‍ജിന്‍ 0.1 Nm ടോര്‍ക്ക് അധികമായി പുറത്തെടുക്കും. പ്രതീക്ഷിക്കുന്ന വില 3.80 – 4 ലക്ഷം രൂപ

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ഉയർത്തി രാജ്യവ്യാപക തിരംഗ യാത്രയുമായി ബിജെപി

0
ന്യൂ ഡൽഹി: രാജ്യവ്യാപക തിരംഗ യാത്രയുമായി ബിജെപി. ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ...

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി 102 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 11) സംസ്ഥാനവ്യാപകമായി നടത്തിയ...

അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മ‍ഴയ്ക്കും കാറ്റിനും സാധ്യത

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ പോലീസ് സര്‍വീസില്‍ (കെഎപി മൂന്ന്) ഹവില്‍ദാര്‍ (എപിബി)(പട്ടികവര്‍ഗക്കാര്‍ക്കുളള...