Thursday, May 15, 2025 6:00 am

പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡ്‌ നവീകരണം ; ഗതാഗത കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡ്‌ നവീകരണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ ഗതാഗത കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍ . റോഡിന്റെ വശങ്ങളിൽ കാനയെടുപ്പ്, നിരപ്പാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പല ഭാഗങ്ങളിലായി നടക്കുന്നത്. വളരെയധികം തിരക്കും അപകട വളവുകളുമുള്ള റോഡിലെ നവീകരണ പ്രവർത്തനങ്ങൾ നിരന്തരം ബ്ലോക്കുകൾ ശ്രഷ്ടിക്കുന്നതായും അപകടങ്ങൾക്ക് കാരണമാകുന്നതായും വ്യാപക പരാതിയുണ്ട്.

പണി നടക്കുന്നത് മാത്രമല്ല റോഡിന്റെ വശങ്ങളിൽ പല ഭാഗത്തായി കല്ലും മണ്ണും കൂനകൂട്ടിയിട്ടിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ചില ഇടങ്ങളിൽ വലിയ മെറ്റിലുകൾ നിരത്തിയിരിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. ഈ റോഡിലെ പ്രധാനപ്പെട്ട ഭാഗങ്ങളായ ഒാമല്ലൂർ അമ്പല ജങ്‌ഷൻ, ഒാമല്ലൂർ ചന്ത, പുത്തൻപീടിക ജങ്‌ഷൻ എന്നീ ഭാഗങ്ങളിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതാണ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒാമല്ലൂർ അമ്പല ജങ്‌ഷനു സമീപം നടന്ന ഒരപകടത്തിൽ ഒരുയുവതി മരിച്ചിരുന്നു. മണ്ഡലകാലസമയത്ത് ഏറ്റവുമധികം തിരക്കുള്ള റോഡുകളിൽ ഒന്നാണിത്. ഈ സമയങ്ങളിൽ ഒരുനിയന്ത്രണവും ഇല്ലാതെ ചീറിപ്പാഞ്ഞാണ് വണ്ടികൾ ഇതുവഴി പോകുന്നത്. പ്രദേശങ്ങളിൽ പ്രസിദ്ധമായ ക്ഷേത്രങ്ങൾ ഉള്ളതിനാൽ മകരവിളക്ക് കാലയളവുവരെ ധാരാളം അയ്യപ്പഭക്തർ വരുന്ന ഒരിടംകൂടിയാണ് ഇത്. മണ്ഡലകാലത്തിനുമുന്നേ തീർക്കും എന്ന് മന്ത്രി ഉറപ്പുനൽകിയ റോഡുകളിലെ പണികളാണ് ഇപ്പോഴും നടക്കുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ; യു എൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ...

0
ന്യൂയോർക്ക് : പഹൽഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിലും...

ബോണസുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ‌‌ഇൻഫോസിസ്

0
ബെംഗളൂരു : ബിസിനസ് സമ്മർദ്ദങ്ങളും കുറഞ്ഞ സാമ്പത്തിക ഫലങ്ങളും ചൂണ്ടിക്കാട്ടി, 2025...

ജമ്മു കശ്‌മീരിലെ അടഞ്ഞുകിടന്നിരുന്ന അനവധി സ്‌കൂളുകള്‍ ഇന്ന് തുറക്കും

0
ജമ്മു : ജമ്മു കശ്‌മീരിലെ ജനജീവിതം അതിര്‍ത്തിയില്‍ സംഘര്‍ഷം അയഞ്ഞതോടെ സാധാരണ...

പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് തുടർന്ന് ഇന്ത്യ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട്...