സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി അധ്യാപകസംഘടന നേതാവ് റിമാന്റിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി അധ്യാപകസംഘടന നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന സെക്രട്ടറിയും ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വളയന്‍ചിറങ്ങര മുണ്ടയ്ക്കല്‍ എം ശങ്കറിനെയാണ് (37) കോടതി റിമാന്‍ഡ് ചെയ്തത്.

പ്രധാന അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് പോലീസ് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് പ്രതിയായ ശങ്കര്‍ ഒളിവില്‍ പോയി. ആഭ്യന്തര അന്വേഷണം നടത്തി സ്‌കൂള്‍ അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. മറ്റു ചില വിദ്യാര്‍ഥികളെയും പ്രതി ഉപദ്രവിച്ചതായി ആക്ഷേപമുണ്ട്. എന്നാല്‍ അവര്‍ പരാതി നല്‍കിയിട്ടില്ല.

പരാതി നല്‍കാതിരിക്കാന്‍ ബിജെപി-ആര്‍എസ്‌എസ് പ്രാദേശിക നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് വിവരം. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.സ്‌കൂളില്‍നിന്ന് ശങ്കറിന്റെ അതിക്രമത്തിന് ഇരയായ വിദ്യാര്‍ഥിനി കൂട്ടുകാരികളോടൊപ്പം പ്രധാനാധ്യാപകനോടാണ് വിവരം പറഞ്ഞത്. പ്രധാനാധ്യാപകന്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിക്കുകയും. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇന്നലെയാണ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...