യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും ; ബയോമെട്രിക് സുരക്ഷ ഒരുക്കാന്‍ ഒരുങ്ങി എന്‍പിസിഐ

For full experience, Download our mobile application:
Get it on Google Play

കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ വഴി പണമിടപാടുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇപ്പോഴിതാ യുപിഐ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). സ്മാര്‍ട്‌ഫോണിലെ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ക്ക് വെരിഫിക്കേഷന്‍ നല്‍കാനുള്ള സൗകര്യം അവതിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എന്‍പിസിഐ. അതായത് ഫോണിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് ഐഡി സംവിധാനങ്ങള്‍ ഉപയോഗിച്ച് യുപിഐ പണമിടപാടുകള്‍ നടത്താനാവും.യുപിഐയുമായി ബന്ധപ്പെട്ട് പലവിധ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങുന്നത്. ആളുകള്‍ അധ്വാനിച്ച് സമ്പാദിച്ച വലിയ തുക വെറും നാലോ ആറോ അക്കങ്ങളുള്ള യുപിഐ പിന്നിന്റെ സുരക്ഷയിലാണുള്ളത്. ഇക്കാരണത്താല്‍ പലപ്പോഴും തട്ടിപ്പുകാര്‍ക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനും പണം തട്ടാനും സാധിക്കുന്നു.

ഇതിന് തടയിടാനാണ് ബയോമെട്രിക് സുരക്ഷ ഒരുക്കാന്‍ എന്‍പിസിഐ ഒരുങ്ങുന്നത്. യുപിഐ പിന്നിനൊപ്പം ഒരു അധിക സുരക്ഷയെന്നോണം ആയിരിക്കും ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യത. ഈ സംവിധാനം എന്ന് നിലവില്‍ വരുമെന്ന് വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...