നീലേശ്വരം: പാലായിൽ ഇടത്തോട് പ്രവാസി അനിൽ പൊതുവാളിന്റെ സാമ്പത്തിക സഹായത്തോടെ നീലേശ്വരം സേവാഭാരതി നിർമിച്ച് നൽകിയ പാലായിയിലെ ഷീബയുടെ വീടിനാണ് വെള്ളിയാഴ്ച രാവിലെ നീലേശ്വരം അർബൻ ബാങ്കിലെ മാനേജർ നേരിട്ട് ജപ്തിഭീഷണി അറിയിച്ചത്. ടാർപോളിൻ ഷീറ്റിനടിയിൽ ഇഴജന്തുക്കളുടെ ശല്യം സഹിച്ച് ജീവിച്ച രോഗിയായ രാമചന്ദ്രനും, ഒൻപതാം ക്ലാസ് കഴിഞ്ഞ രോഗിയായ മകളും ഒന്നര വയസ്സായ മറ്റൊരു മകളുമാണ് ഷീബയുടെ കുടുംബത്തിലുള്ളത്. ഷീബയുടെ രോഗാവസ്ഥയിൽ 2021-ൽ ഒരു ലക്ഷം രൂപ നീലേശ്വരം അർബൻ ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു.
ഏപ്രിൽ 3 -ന് കുടിശ്ശിക 30,000 രൂപ അടയ്ക്കാത്ത പക്ഷം സ്ഥലം അളന്ന് വീട് പൂട്ടി ലേലത്തിന് വെക്കുമെന്നാണ് ഭീഷണിയെന്ന് വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാവിലെ ജപ്തിക്ക് വരുന്നതിനുമുൻപ് വീട്ടിനകത്തുള്ള അത്യാവശ്യ സാധനങ്ങൾ മാറ്റണമെന്നും മാനേജർ പറഞ്ഞതായി വീട്ടുകാർ പറഞ്ഞു. സേവാഭാരതിയുടെ നേതൃത്വത്തിൽ വീടുവെച്ച് ജനുവരി ഒന്നിന് താക്കോൽ കൈമാറിയതിനു ശേഷം നിരന്തരം ബാങ്ക് വായ്പയുടെ പേരിൽ ഭീഷണിയും സേവാഭാരതിയെ കൊണ്ട് വായ്പ അടപ്പിക്കണമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ചെറിയ കുട്ടിയുടെ അസുഖം മൂലം ആശുപത്രിയിൽ അഡ്മിറ്റായതു കാരണമാണ് വായ്പ അടവിൽ വീഴ്ച വന്നത്.
നിരവധി തവണകളായി വായ്പത്തുക തിരിച്ചടക്കുകയും ചെയ്തിട്ടും ഇനിയും ഒരു ലക്ഷം രൂപയിലധികം അടച്ചുതീർക്കാൻ ഉണ്ടെന്നാണ് ബാങ്ക് പറയുന്നതെന്ന് ഷീബ പറഞ്ഞു. അതേസമയം മാർച്ച് മാസം ആയതിനാൽ തന്നെ കുടിശ്ശിക അടയ്ക്കാൻ പറഞ്ഞിരുന്നു. അല്ലാതെ ജപ്തിനടപടിയിലേക്ക് കടക്കാൻ മാത്രമുള്ള സാഹചര്യം നിലവിൽ ഇല്ലെന്ന് നീലേശ്വരം അർബൻ ബാങ്കിലെ മാനേജർ എം.വി. രാജീവൻ പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
—
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.