ആലപ്പുഴ : ഈ തവണ ട്രോഫികളോടൊപ്പം മാലിയിൽ പുളിക്കത്ര തറവാട്ടിലെത്തിയ വേൾഡ് റെക്കോർഡിൽ മുത്തശ്ശി മോളി ജോൺ മുത്തമിട്ടു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ഇതിഹാസം രചിച്ച് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച എടത്വ പാണ്ടങ്കരി മാലിയില്‍ പുളിക്കത്ര തറവാട് യു.ആർ.എഫ് ലോക റെക്കോർഡിൽ ഇടം പിടിച്ചു. ജൂറി ഡോ.ജോൺസൺ വി ഇടിക്കുള നല്കിയ രേഖകൾ പരിധിശോധിച്ചതിന് ശേഷം യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ്സ് ഡോ.സുനിൽ ജോസഫ് പ്രഖ്യാപനം നടത്തി. റെക്കോർഡ് സർട്ടിഫിക്കറ്റും അംഗികാര മുദ്രയും എ.എം ആരിഫ് എം.പി, തോമസ് കെ തോമസ് എംഎൽഎ എന്നിവർ ചേർന്ന് സമ്മാനിച്ചു. മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മ്മിച്ച പാരമ്പര്യത്തിനാണ് യു.ആർ.എഫ് വേൾഡ് റെക്കോർഡ്.
എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്‍റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘വള്ളം നീരണിയിക്കുന്നത്. 1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1600 മീറ്റർ 4.04 മിനിട്ട് എന്ന റെക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളമായ പുളിക്കത്ര. കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 37 തവണ നെഹ്റുട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്. നവതി നിറവിൽ പിതാവ് പുളിക്കത്ര ബാബുവിന്‍റെ സ്മരണക്കായിട്ടാണ് നാലാമത്തെ വള്ളം പ്രവാസിയായ ജോർജ് ചുമ്മാർ മാലിയിൽ (ജോർജ്ജി)2017ൽ നിർമ്മിച്ചത്.
അഞ്ചാം തവണയും ക്യാപ്റ്റൻ ആയി 69-ാംമത് നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത് ഉജ്വല പ്രകടനം നടത്തിയ ആദം പുളിക്കത്ര (11) മന്ത്രി പി.പ്രസാദിൽ നിന്ന് ലോകസഭാംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ്, എ എം ആരിഫ്, എംഎൽഎ മാരായ എച്ച് സലാം, എം.എസ് അരുൺ, തോമസ് കെ തോമസ്, പി.പി ചിത്തരജ്ചൻ, ദലീമ ജോജോ, ജില്ലാ കലക്ടർ ഹരിത വി.കുമാരി, സബ് കളക്ടർ സൂരജ് ഷാജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ട്രോഫികൾ ഏറ്റ് വാങ്ങി. റെക്കോർഡ് നേടിയ ആഹ്ളാദത്തിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് മധുരം വിരണം ചെയ്ത് ആഘോഷിച്ചു. ഭവനത്തിൽ നടന്ന സ്ത്രോത്ര ശുശ്രൂഷയ്ക്ക് ഫാദർ ജിലോ മാത്യൂ നൈനാൻ നേതൃത്വം നല്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033