കോവിഡ്, മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍, തിരക്കേറിയതും അടച്ചതുമായ ഇടങ്ങളില്‍ മാസ്‌ക് ധരിക്കാനും തിരക്ക് ഒഴിവാക്കാനും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കോവിഡ് പരിശോധനകളുടെ വേഗം വര്‍ധിപ്പിക്കാനാണ് പ്രധാന നിര്‍ദേശം. പല സംസ്ഥാനങ്ങളിലും വേണ്ടത്ര ടെസ്റ്റുകള്‍ നടത്തുന്നില്ലെന്ന് കേന്ദ്രം പറയുന്നു. ആശുപത്രിയിലും പരിസരത്തും ഡോക്ടര്‍മാരും ജീവനക്കാരും രോഗികളും മാസ്‌ക് ധരിക്കുക എന്നിവയും നിര്‍ദേശങ്ങളില്‍ പറയുന്നു.

രാജ്യത്ത് ഇന്ന് 1890 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 149 ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗീ നിരക്കാണിത്. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,433 ആയിട്ടുണ്ട്. ഏഴ് മരണങ്ങളും ഇന്ന് കോവിഡ് മൂലം രേഖപ്പെടുത്തിയിട്ടുണ്ട്. സജീവമായ കേസുകളില്‍ 26 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്ര (22 ശതമാനം), ഗുജറാത്ത് (14 ശതമാനം), കര്‍ണാടക (9 ശതമാനം), തമിഴ്‌നാട് (6 ശതമാനം ) എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022 ജനുവരിയില്‍ ഇന്ത്യയിലെ മൂന്നാമത്തെ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്റോണിന്റെ ഉപവിഭാഗമായ XBB.1.16 എന്ന പുതിയ വേരിയന്റാണ് ഇന്ത്യയിലെ നിലവിലെ രോഗബാധയ്ക്ക് കാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...