Thursday, May 8, 2025 7:10 pm

ലാഹോറിൽ നിന്നും എത്രയും പെട്ടെന്ന് മാറാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ലാഹോർ : ലാഹോറിൽ നിന്നും എത്രയും പെട്ടെന്ന് മാറാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക. യു എസ്സ് എംബസി ആൻഡ് കോൺസുലേറ്റ് എന്ന തലക്കട്ടിൽ പാകിസ്താനിലെ യുഎസ്സ് എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാഹോറിലെ യുഎസ് കോൺസുലേറ്റ് ജനറലാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. ലാഹോര്‍, പാകിസ്താനിലെ പഞ്ചാബ് എന്നീ മേഖലയിലുള്ളവർക്കാണ് ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നയതന്ത്ര പ്രതിനിധികള്‍, കോണ്‍സുലേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍, അമേരിക്കൻ പൗരന്മാർ എന്നിവർ എത്രയും പെട്ടെന്ന് ലാഹോർ വിടണം. ഇല്ലെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതരില്‍ നിന്നും പ്രാദേശികസഹായം സ്വീകരിക്കാം. യു എസ് പൗരന്മാര്‍ പ്രശ്നബാധിത മേഖലയിൽ നിന്നും എത്രയും പെട്ടെന്ന് മാറണമെന്നും കോണ്‍സുലേറ്റ് ജീവനക്കോരടക്കം മാറി നില്‍ക്കാനാണ് അമേരിക്ക നിര്‍ദ്ദേശം നല്‍കിയത്.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂണിയൻ. തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭീകരപ്രവർത്തനങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ ഓരോ രാജ്യത്തിനും കടമയും അവകാശവും ഉണ്ടെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രതയിലാണ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നതിനാലാണ് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ വരെ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെ സംസ്ഥാന പോലീസിനും ജാഗ്രതാ നിർദേശം നൽകി. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ പോലീസ് ഉദ്യോഗസ്ഥരോടും അവധികൾ റദ്ദാക്കി തിരിച്ചെത്തണമെന്നു സംസ്ഥാന സർക്കാരുകൾ ഉത്തരവിട്ടു. മേഖലയിൽ പൊതുസമ്മേളനങ്ങൾ നടത്തുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു

0
കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ...

അഡ്വ. സണ്ണി ജോസഫിനെ പുതിയ കെപിസിസി പ്രസിഡന്റായി നിയമിച്ചു ; അടൂർ പ്രകാശ് യുഡിഎഫ്...

0
ന്യൂഡൽഹി: അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ്...

പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടു വയസുകാരനെ രക്ഷിച്ച് മട്ടന്നൂർ അഗ്നിരക്ഷാ സേന

0
കണ്ണൂർ : കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടു വയസുകാരന് രക്ഷയായി...

വെച്ചൂച്ചിറ സ്വദേശിയെ യാത്രക്കിടെ കാണാതായതായി പരാതി

0
റാന്നി: മംഗലാപുരത്തു നിന്നും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ...